Loading ...

Home Music

പാടിമറഞ്ഞ പൂങ്കുയില്‍ by സി.കരുണാകരന്‍


പി.ലീല- തെന്നിന്ത്യയിലെ ആ പൂങ്കുയില്‍ നാദം നിലച്ചിട്ട് ഒക്‌ടോബര്‍ 31 ന് പത്തു വര്‍ഷം തികയുന്നു


പി ലീലയെന്ന പേര് ആദരവോടെ മാത്രമെ നമുക്ക് ഓര്‍ക്കാനാവൂ. നാരായണീയത്തിലെ ശ്ലോകപ്രവാഹത്തില്‍ ഗുരുവായൂരമ്പലത്തെ പാടിയുണര്‍ത്തിയ പാട്ടുകാരി, ഭക്തിയുടെ കുമ്പിളില്‍ പൂന്താനം നിവേദിച്ചുതന്ന ജ്ഞാനപ്പാനയെ ഗാനമാധുരിയാക്കി പകര്‍ന്നുതന്നെ ഗായിക, തെന്നിന്ത്യന്‍ സിനിമയില്‍ സകല ഭാഷാ ചിത്രങ്ങളിലും പറന്നു പാടിയ പൂങ്കുയില്‍- ഇങ്ങനെ  à´ˆà´¶àµà´µà´°à´•à´Ÿà´¾à´•àµà´·à´®à´¾à´¯à´¿ ലഭിച്ച സ്വരഭംഗികൊണ്ട് താന്‍ കടന്നുപോയ കാലത്തെ ധന്യമാക്കിയാണ് അവര്‍ കടന്നുപോയത്.   à´¸à´¿à´¨à´¿à´®à´¯à´¿à´²àµâ€ പിന്നണി പാടുന്ന സമ്പ്രദായം തുടങ്ങും മുമ്പ്  à´¨à´Ÿàµ€à´¨à´Ÿà´¨àµà´®à´¾à´°àµâ€ അഭിനയിച്ചുപാടുന്ന രീതിയാണ്. à´ˆ കാലത്ത് 1946 ലാണ് 'കങ്കണം' എന്ന  à´¤à´®à´¿à´´àµ ചിത്രത്തിലൂടെ അവര്‍ സിനിമയിലെത്തിയത്. ബേഗഡ രാഗത്തിലുള്ള 'ശ്രീവരലക്ഷ്മീം' എന്ന സ്തുതിയോടെയാണ് തുടക്കം. അതു കഴിഞ്ഞ് ഭക്തകബീര്‍ എന്ന കന്നഡ ചിത്രം. പിന്നീടാണ് മലയാളത്തിലെ 'നിര്‍മ്മല' (1948) യില്‍ പാടുന്നത്. മലയാളത്തില്‍ പ്ലേ ബാക്ക് പാട്ടുകള്‍ക്ക് തുടക്കമിട്ട à´† ചിത്രത്തില്‍  à´¸à´¿ സരോജിനി മേനോന്‍, à´Ÿà´¿ കെ ഗോവിന്ദറാവു, ചേര്‍ത്തല വാസുദേവകുറുപ്പ് എന്നിവരോടൊപ്പം പാടിയ ആദ്യ പിന്നണിപാട്ടുകാരില്‍ ഒരാള്‍. 'കേരളമേ ലോകനന്ദനം, പാടുക പൂങ്കുയിലേ കാവു തോറും' എന്നീ  à´ªà´¾à´Ÿàµà´Ÿàµà´•à´³à´¿à´²àµ‚ടെ മലയാള സിനിമയിലെ ഗാന'ശാഖ'യിലും à´† പുങ്കുയില്‍ വന്നിരുന്നു പാടിത്തുടങ്ങി. മനദേശം എന്ന ചിത്രത്തിലൂടെ 1949 ല്‍ തെലുങ്കിലും പാടി. അടുത്ത രണ്ടു പതിറ്റാണ്ട് ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഏറ്റവും തിരക്കുള്ള ഗായികയായി അവര്‍. തെലുങ്കിലും തമിഴിലുമായിരുന്നു കൂടുല്‍ പാട്ടുകള്‍.  à´µà´¿à´¶àµà´°à´®à´®à´¿à´²àµà´²à´¾à´¤àµà´¤ യാത്രകളും റിക്കോര്‍ഡിംഗും. പ്രതിഭാവിലാസവും കഠിനാധ്വാനവും ഒത്തുചേര്‍ന്ന à´† പാട്ടുകാരിക്ക് അവസരങ്ങള്‍ നിറയെ കിട്ടി. കൂടെ പാടേണ്ടവര്‍ റെക്കോര്‍ഡിംഗിനായി ലീലയെ ആഴ്ചകളോളം കാത്തിരിക്കേണ്ട അവസ്ഥ. à´®à´²à´¯à´¾à´³à´¤àµà´¤à´¿à´²àµâ€ വര്‍ഷത്തില്‍ വിരലിലെണ്ണാവുന്ന ചിത്രങ്ങളെ അന്ന് ഇറങ്ങിയിരുന്നുള്ളു. എന്നിട്ടും 130 ല്‍ പരം പാട്ടുകള്‍  à´†à´®àµà´ªà´¤àµà´•à´³à´¿à´²àµâ€ അവര്‍ മലയാളത്തില്‍ മാത്രം പാടിയിട്ടുണ്ട്. 1954 ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമയ്ക്കു ദക്ഷിണമൂര്‍ത്തി ചിട്ടപ്പെടുത്തി ലീല പാടിയ  'കണ്ണും പൂട്ടി ഉറങ്ങുക നീയെന്‍' എന്ന താരാട്ട് പാട്ട് പല തലമുറകളിലെ അമ്മമാര്‍ മക്കളെ ഉറക്കാന്‍ പാടിയിട്ടുണ്ട്. നേരത്തെ ദക്ഷിണാമൂര്‍ത്തി അരങ്ങേറ്റം കുറിച്ച നല്ല തങ്ക എന്ന ചിത്രത്തിലും 'അമ്മ തന്‍ പ്രേമ സൗഭാഗ്യത്തിടമ്പേ' എന്ന താരാട്ടുപാട്ടു പാടിയത് ലീലയായിരുന്നു. 1950 ല്‍ സ്ത്രീ എന്ന ചിത്രത്തില്‍  à´šà´¿à´¦à´‚ബരനാഥിന്റെ ഈണം നല്‍കി ഇരയിമ്മന്‍ തമ്പിയുടെ ഓമനത്തിങ്കള്‍കിടാവോ എന്ന താരാട്ടുപാട്ടും ലീലയാണ് പാടിയത്.  à´ªà´¿ ലീലയെന്ന് കേള്‍ക്കുമ്പോള്‍ ഇന്നത്തെ തലമുറയ്ക്ക് കുറേ  à´­à´•àµà´¤à´¿à´—ാനങ്ങളായിരിക്കാം ഓര്‍മ്മയിലെത്തുക. എന്നാല്‍ ശാസ്ത്രീയ സംഗീതത്തിലെ ഏതു ഭാവവും വിദഗ്ധമായി പാടാനുള്ള കഴിവാണ് പി ലീലയെ ദക്ഷിണേന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രിയങ്കരിയായ പാട്ടുകാരിയാക്കിയത്.  à´šà´¿à´²à´®àµà´ªàµŠà´²à´¿à´¯à´¿à´²àµ† 'പ്രിയമാനസാ നീ വാ വാ' എന്ന  à´¦àµ‡à´µà´—ാന്ധാരി രാഗത്തിലുള്ള പാട്ട് മാത്രം അത് തെളിയിക്കാന്‍.  à´ªà´¾à´Ÿàµà´¨àµà´¨ പുഴയിലെ 'സിന്ധു ഭൈരവി രാഗരസം' ഉള്‍പ്പെടെ ലീലയുടെ പല പാട്ടുകളും രാഗമാലികയിലാണ്.P Leela à´µà´¿à´§à´¿ തന്ന വിളക്ക് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ യേശുദാസിനൊപ്പം പാടിത്തുടങ്ങുന്നത്. പിന്നീട് ഇവരുടെ യുഗ്മഗാനങ്ങള്‍ പലതുണ്ടായി. സ്വപ്നങ്ങള്‍ സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗകുമാരികളല്ലോ (കാവ്യമേള), ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം (ഭാര്യമാര്‍ സൂക്ഷിക്കുക), അഷ്ടമുടിക്കായലിലെ (മണവാട്ടി), സ്വര്‍ണചാമരം വീശിയെത്തുന്ന (യക്ഷി), അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ (സ്ഥാനാര്‍ഥി സാറാമ്മ) തുടങ്ങിയവയൊക്കെ  à´¯àµ‡à´¶àµà´¦à´¾à´¸àµ - പി ലീല ജോടികള്‍ പാടിയ അനശ്വര ഗാനങ്ങളില്‍ ചിലതാണ്.  à´µà´¾à´Ÿà´°àµà´¤àµ€ മലരീനി, കാനനഛായയിലാടു മേയ്ക്കാന്‍, താരമേ താരമേ, താമരത്തുമ്പി വാ (കെ പി ഉദയഭാനു), പടിഞ്ഞാറെ മാനത്തുള്ള (പി ബി ശ്രീനിവാസ്),  à´•à´£àµà´£à´¾à´°à´‚ പൊത്തി പൊത്തി (കമുകറ), കണ്ണും പൂട്ടിയുറങ്ങുക നീയെന്‍ (à´Ž à´Žà´‚ രാജ) എന്നിവയൊക്കെ അക്കാലത്തെ മറ്റു പ്രസിദ്ധ ഗായകര്‍ക്കൊപ്പം പാടി  à´¯àµà´—്മഗാനങ്ങളാണ്. ആദ്യതലമുറയില്‍പെട്ട ഘണ്ടശാല, പി ബി ശ്രീനിവാസ്, à´Ÿà´¿ à´Žà´‚ സൗന്ദരരാജന്‍, നടന്‍ ജോസ്പ്രകാശ്,   കെ വി മഹാദേവന്‍, മെഹബൂബ്, ഗോകുലപാലന്‍ എന്നിവര്‍ക്കും സംഗീതജ്ഞ à´Žà´‚ എല്‍ വസന്തകുമാരിക്കുമൊപ്പം നിരവധി പാട്ടുകള്‍  à´ªà´¾à´Ÿà´¿à´¯à´¿à´Ÿàµà´Ÿàµà´£àµà´Ÿàµ ലീല. ആശാദീപത്തില്‍ വസന്തകുമാരിക്കൊപ്പം പാടിയ 'ജനനീ ജയിക്ക നീണാള്‍...മലയാളമേ' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. 
 
 à´µà´¿ ദക്ഷിണാമൂര്‍ത്തിയുടെ ഗാനങ്ങളിലൂടെയാണ് പി ലീല  à´¤àµà´Ÿà´•àµà´•à´¤àµà´¤à´¿à´²àµâ€ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്.  à´•à´£àµà´£à´¨àµ† കണ്ടേന്‍ സഖി, സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍, ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം, സ്വര്‍ഗവാതിലേകാദശി, ദേവി ശ്രീദേവി തേടി വരുന്നൂ ഞാന്‍, തമസാ നദിയുടെ എന്നിവയൊക്കെ സ്വാമി ഊണം പകര്‍ന്ന ലീല  à´ªà´¾à´Ÿà´¿ അനശ്വരമാക്കിയ ഗാനങ്ങളാണ്. കഥകഥപ്പൈങ്കിളിയും പൊന്നണിഞ്ഞിട്ടില്ല ഞാന്‍, കല്യാണ മോതിരം, ഊഞ്ഞാല് പൊന്നൂഞ്ഞാല് (കെ രാഘവന്‍), പെണ്ണാളെ പെണ്ണാള (സലില്‍ ചൗധരി), കൊട്ടും ഞാന്‍ കേട്ടില്ല, ആദ്യത്തെ കണ്‍മണി ആണായിരിക്കണം, കന്നി നിലാവത്ത്, ഇന്നെന്റെ കരളിലെ പൊന്നണി പാടത്തൊരു  (ബാബുരാജ്) തുടങ്ങി മറ്റു സംഗീത സംവിധായകര്‍ക്കൊപ്പവും അനവധി നിത്യസുന്ദരഗാനങ്ങള്‍. പി സുശീലയും മാധുരിയുമായിരുന്നു ജി ദേവരാജന്റെ പാട്ടുകളില്‍ മുന്‍ഗണന ലഭിച്ചവരെന്ന് പറയാറുണ്ട്. അത് ശരിയായിരിക്കാം. പക്ഷെ ലീലയും കുറേ  à´®à´¿à´•à´šàµà´š ഗാനങ്ങങ്ങള്‍ ദേവരാജന്‍ മാഷിന്റെ ശിക്ഷണത്തില്‍ പാടിയിട്ടുണ്ട്. സ്വര്‍ണച്ചാമരം വീശിയെത്തുന്ന, ആരുടെ മനസ്സിലെ ഗാനമായി,  à´…മ്പലക്കുളങ്ങരെ കുളിക്കാന്‍ ചെന്നപ്പോള്‍, താലിക്കുരുത്തോല പീലിക്കുരുത്തോല... തുടങ്ങിയവ അവയില്‍ ചിലതാണ്. കേരളസര്‍ക്കാര്‍ സിനിമാപുരസ്‌കാരം നല്‍കിത്തുടങ്ങിയ 1969 ലെ മികച്ച ഗായകയായി പി ലീലയെ തിരഞ്ഞെടുത്തതും ജി ദേവരാജന്‍ ഈണമിട്ട ഗാനത്തിലൂടെ. കടല്‍പ്പാലം എന്ന ചിത്രത്തിലെ 'ഉജ്ജയിനിയിലെ ഗായിക' എന്ന പാട്ടിനായിരുന്നു പുരസ്‌കാരം.
 à´…റുപതുകളില്‍ തമിഴില്‍ പി ലീലയ്ക്ക് തിരക്കു കുറഞ്ഞുതുടങ്ങി. പി സുശീല, എസ് ജാനകി തുടങ്ങിയ ഗായകരുടെ വരവോടെയായിരുന്നു അത്. പക്ഷെ മലയാളത്തിലും തമിഴിലും  à´¤à´¿à´°à´•àµà´•àµà´³àµà´³ ഗായികയായി അവര്‍ തുടര്‍ന്നു. 1968 ല്‍ ചിന്നരിപാപ്പുലു എന്ന തെലുങ്കു ചിത്രത്തിന് സംഗീതം നല്‍കിയതും പി ലീലയായിരുന്നു. പ്രസിദ്ധ നടി സാവിത്രി നിര്‍മ്മിച്ച à´† ചിത്രത്തിനു അണിയറയില്‍ പ്രവര്‍ത്തിച്ചവരില്‍ ഏറെയും സ്ത്രീകളായിരുന്നു.  à´ªàµà´¤à´¿à´¯ ഗായകര്‍ വന്നതോടെ എഴുപതുകളില്‍ ലീലയ്ക്ക് അവിടെയും പാട്ടുകള്‍ കുറഞ്ഞു തുടങ്ങി. മലയാളത്തില്‍ എന്റെ സൂര്യപുത്രിക്ക് (1991), തിരകള്‍ക്കപ്പുറം (1998) എന്നീ സിനിമകള്‍ക്കു വേണ്ടിയാണ് അവസാനം പാടിയത്. P Leelaഭക്തി ഗാനങ്ങളെ മാറ്റി നിര്‍ത്തി പി ലീലയെന്ന ഗായികയെ കുറിച്ച് പറയാനാവില്ല.  à´—്രാമഫോണ്‍ റെക്കോര്‍ഡുകളില്‍ കേട്ടുതുടങ്ങി പിന്നീട് കാസറ്റുകളിലൂടെ, ഇപ്പോള്‍ സി ഡികളിലുടെ à´† ഭക്തിഗാനധാര ഇന്നും നമ്മുടെ വീട്ടകങ്ങളിലേക്ക്  à´ªàµà´°à´µà´¹à´¿à´•àµà´•àµà´¨àµà´¨àµ.   1961 ലാണ് ഗുരുവായൂര്‍ ദേവസ്വത്തിനു വേണ്ടി നാരായണീയം  à´±àµ†à´•àµà´•àµ‹à´°àµâ€à´¡àµ ചെയ്തുതുടങ്ങുന്നത്. à´Žà´‚ എസ് സുബ്ബലക്ഷ്മി, à´Žà´‚ എല്‍ വസന്തകുമാരി, à´¡à´¿ കെ പട്ടമ്മാള്‍ തുടങ്ങിയ സംഗീതവിദുഷികളെയൊക്കെ പരിഗണിച്ചിരുന്നുവെങ്കിലും നാരായണീയം ഗുരുവായൂരപ്പനു വേണ്ടി പാടാനുള്ള ഭാഗ്യം പി ലീലയ്ക്കായിരുന്നു. മലയാളത്തില്‍ ഏറ്റവുമധികം വിറ്റുപോയ ഓഡിയോ കാസറ്റുകളിലൊന്നാണ് ദക്ഷിണമൂര്‍ത്തിയുടെ ഈണത്തില്‍ ലീല പാടിയ നാരായണീയം. പില്‍ക്കാലത്ത് മറ്റുപലരും നാരായണീയം പാടിയിട്ടുണ്ടെങ്കിലും കാസറ്റ് വാങ്ങാന്‍ വരുന്നവരൊക്കെ പി ലീല പാടിയതു തന്നെ ചോദിച്ചുവാങ്ങുമായിരുന്നു.  à´œàµà´žà´¾à´¨à´ªàµà´ªà´¾à´¨, ഹരിനാമകീര്‍ത്തനം, ഗുരുവായൂര്‍ സുപ്രഭാതം, മൂകാംബിക സുപ്രഭാതം, പാറമേക്കാവ് സ്തുതികള്‍, ഹന്തഭാഗ്യം ജനാനാം തുടങ്ങി നിരവധി ഭക്തിഗാന ആല്‍ബങ്ങള്‍ ലീലയുടെ സ്വരത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളിലെയെല്ലാം പുലര്‍കാലങ്ങളെ  à´­à´•àµà´¤à´¿à´¸à´¾à´¨àµà´¦àµà´°à´®à´¾à´•àµà´•àµà´¨àµà´¨à´¤àµ പി ലീലയുടെ സ്വരവീചികളാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. à´¸à´¿à´¨à´¿à´®à´¯à´¿à´²àµà´‚ ഭക്തിഗാനങ്ങള്‍ വേണ്ടിവന്നപ്പോള്‍ സംഗീത സംവിധായകര്‍ ആദ്യം പറയുക പി ലീല യുടെ പേരു തന്നെ. നാരായണായ നമ (ചട്ടക്കാരി), കണി കാണും നേരം (ഓമനക്കുട്ടന്‍), ഗോകുലപാല ഗോപകുമാര (പോസ്റ്റ്മാനെ കാണ്മാനില്ല), കൈ തൊഴാം കണ്ണാ (ശ്യാമളച്ചേച്ചി), ഹേമാംബരാഢംബരി (ശ്രീധര്‍മ്മശാസ്ത), കന്യാതനയാ (നിണമണിഞ്ഞ കാല്‍പ്പാടുകള്‍) തുടങ്ങി ലീല പാടിയി ഭക്തിപ്രധാനമായ സിനിമാഗാനങ്ങള്‍ പലതുമുണ്ട്. à´­à´°à´¤à´¨àµà´±àµ† ഗുരുവായൂര്‍ കേശവനില്‍ പി ഭാസ്‌കരന്‍ എഴുതി ജി ദേവരാജന്‍ ഈണം നല്‍കിയ 
''സുന്ദരസ്വപ്നമേ നീയെനിക്കേകിയ 
വര്‍ണച്ചിറകുകള്‍ വീശി 
പ്രത്യൂഷ നിദ്രയിലിന്നലെ ഞാനൊരു 
ചിത്രപദംഗമായ് മാറി''- എന്ന പല്ലവിയില്‍ തുടങ്ങുന്ന ഒരു മനോഹരഗാനമുണ്ട്. ഗുരുവായൂര്‍ ക്ഷേത്രാങ്കണമാണ് ഗാന പശ്ചാത്തലം. 
''എന്നെ മറന്നു ഞാന്‍- 
എല്ലാ മറന്നു ഞാന്‍- 
എന്തിനു ചുറ്റിപ്പറന്നു'' എന്ന് à´† പാട്ടിലെ  à´šà´°à´£à´‚ ലീല പാടി തീരുമ്പോഴേക്കും പടം ഒരിയ്ക്കലെങ്കിലും കണ്ടിട്ടുള്ളവര്‍ സ്വയം മറന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മനസ്സുകൊണ്ട് പ്രദക്ഷിണം വെച്ചിട്ടുണ്ടാവും.  à´­à´¾à´µà´‚ അത്രയ്ക്ക് നിറഞ്ഞുനില്‍ക്കുന്നു ലീലയുടെ സ്വരത്തില്‍. 
പാലക്കാട്ടെ ചിറ്റൂരിലാണ് പി ലീലയുടെ ജനനം. സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ടെ സംഗീതമത്സരങ്ങളില്‍ സമ്മാനം നേടിത്തുടങ്ങി. സംഗീതത്തിന്റെ  à´ªà´Ÿà´µàµà´•à´³à´¿à´²àµ†à´²àµà´²à´¾à´‚  à´•à´¯à´±à´¿à´ªàµà´ªàµ‹à´¯à´¤àµ അച്ഛന്‍ കുഞ്ഞന്‍ മേനോന്റെ കൈ പിടിച്ചായിരുന്നു. മകളുടെ കൂടെ സംഗീതവഴിയില്‍ കൂട്ടുനടക്കാന്‍ വേണ്ടി മാത്രം അധ്യാപക ജോലി ഉപേക്ഷിക്കുകയായിരുന്നു കുഞ്ഞന്‍മേനോന്‍. തന്റെ എല്ലാ സൗഭാഗ്യങ്ങള്‍ക്കും കാരണം അച്ഛനാണെന്ന് ലീല എപ്പോഴും ഓര്‍ത്തുപറയാറുണ്ടായിരുന്നു. 
മറ്റുള്ളവര്‍ക്ക് നന്മ മാത്രം വരട്ടെ എന്നാഗ്രഹിച്ചു ജീവിച്ച ഒരു സാധുസ്ത്രീയായിരുന്നു ലീലയെന്ന് അവരെ അറിയാവുന്നവരെല്ലാം പറഞ്ഞിട്ടുണ്ട്.  à´¸à´¿à´¨à´¿à´®à´¯à´¿à´²àµâ€ ആരും തനിക്കു കിട്ടിയ അവസരങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കാറില്ല. കാരണം  à´…വസരം കൊടുത്താല്‍ അവര്‍ തന്റെ സ്ഥാനത്തേക്കു കയറിവരുമെന്ന് അറിയാവുന്നതുകൊണ്ടാണിത്. എന്നാല്‍ ലീല അവിടെയും വ്യത്യസ്തയായിരുന്നു. തനിക്കു ലഭിച്ച അവസരങ്ങളില്‍ മറ്റു ഗായികമാരുടെ പേര് ലീല നിര്‍ദേശിക്കുമായിരുന്നു. തന്റെ നേട്ടത്തേക്കാള്‍ വലുതായിരുന്നു അവര്‍ക്ക്  à´—ുരുജനങ്ങളോടുള്ള ബഹുമാനവും സ്‌നേഹിക്കുന്നവരോടുള്ള കടപ്പാടും. എല്ലാവര്‍ക്കും നന്മ വരണമെന്നാഗ്രഹിച്ചു ജീവിച്ച ലീലയ്ക്ക് പക്ഷെ  à´¨à´²àµà´²àµŠà´°àµ കുടുംബജീവിതം പോലും ലഭിച്ചില്ല.  à´•à´¯àµà´•àµà´•àµà´¨àµà´¨ അനുഭവങ്ങളായിരുന്നു  à´à´±àµ†à´¯àµà´‚.  à´µà´¿à´µà´¾à´¹à´¿à´¤à´¯à´¾à´¯àµ†à´™àµà´•à´¿à´²àµà´‚ അധികകാലം  à´Žà´¤àµà´¤àµà´‚ മുമ്പ് ദാമ്പത്യം   വേര്‍പിരിയേണ്ടിവന്നു. അതാണ് തന്നെ ഗുരുവായൂരപ്പനിലേക്ക് കൂടുതല്‍ അടുപ്പിച്ചതെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. à´­à´•àµà´¤à´¿à´¯àµà´‚ വാത്സല്യവുമായിരുന്നല്ലോ പി ലീലയുടെ ഗാനഭാവങ്ങളില്‍ മികച്ചു നിന്നത്. കണ്ണും പൂട്ടി ഉറങ്ങുക പോലെ പല തലമുറകള്‍ പാടിയ താരാട്ടുപാട്ടുകള്‍ അവര്‍ പാടിയിട്ടുമുണ്ട്. പക്ഷെ  à´µà´¾à´¤àµà´¸à´²àµà´¯à´‚ പകര്‍ന്നുനല്‍കാന്‍ ലീലയ്ക്ക്  à´®à´•àµà´•à´³àµà´£àµà´Ÿà´¾à´¯à´¿à´°àµà´¨àµà´¨à´¿à´²àµà´². à´†à´¸àµà´¤à´®à´¾ രോഗവും കൂടെക്കൂടെ അലട്ടിയിരുന്നു അവരെ.   സഹോദരിയുടെ കൂടെയായിരുന്നു താമസം. 2005 സെപ്റ്റബറില്‍ കുളിമുറിയില്‍ കാല്‍ വഴുതി വീണ് തലക്ക് പരിക്കേറ്റ ലീല തുടര്‍ന്ന് ചികിത്സയിലായിരുന്നു. തലയില്‍ രക്തസ്രാവുമുണ്ടായതിനാല്‍   ശസ്ത്രക്രിയക്ക് വിധേയയായി. പക്ഷെ പിന്നീട് ന്യൂമോണിയയും ബാധിച്ചു. ഒക്‌ടോബര്‍ 31 ന് à´† പൂങ്കുയില്‍ എന്നെന്നേക്കുമായി പാട്ടുനിര്‍ത്തി പറന്നുപോയി.
കടപ്പാട്: മാതൃഭൂമി

Related News