Loading ...

Home cinema

സിനിമയുടെ പേര് ഇഷ്ടപ്പെട്ടില്ല. തന്റെ ജിവചരിത്രം പറയുന്ന സിനിമ കാണരുതെന്ന് മറഡോണ

തന്റെ ജിവിതം പറയുന്ന സിനിമയ്‌ക്കെതിരെ ഫുട്‌ബോള്‍ ഇതിഹാസം ഡിഗോ മറഡോണ. സിനിമയുടെ പേര് തനിക്ക് ഇഷ്ടമായില്ലെന്നും അതിനാല്‍ ആരും സിനിമ തീയറ്ററില്‍ പോയി കാണരുതെന്നുമാണ് മറഡോണ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഡിഗോ മറഡോണ: റിബല്‍, ഹീറോ, ഹസ്റ്റലര്‍ ഗോഡ് എന്നാണ് സിനിമയുടെ പേര്. പേരില്‍ ഹസ്റ്റലര്‍ എന്ന വാക്ക് ഉപയോഗിച്ചതാണ് മറഡോണയുടെ അതൃപ്തിക്ക് കാരണമാക്കിയത്. താന്‍ ഫുട്‌ബോള്‍ കളിച്ചാണ് പണം ഉണ്ടാക്കിയത്. ആരേയും വഞ്ചിക്കുകയോ നിയമവിരുദ്ധമായ വഴിയിലൂടെ പണം സമ്പാദിക്കുകയോ ചെയ്തിട്ടില്ല. സിനിമ കാണാന്‍ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കുന്നതെങ്കില്‍ അവര്‍ക്ക് തെറ്റിയെന്നും മറഡോണ പറയുന്നു

'എനിക്ക് സിനിമയുടെ പേര് ഇഷ്ടപ്പെട്ടില്ല. സിനിമയുടെ പേര് ഇഷ്ടപ്പെട്ടില്ലെങ്കില്‍ എനിക്ക് സിനിമയും ഇഷ്ടപ്പെടില്ലെന്നാണ്.  നിങ്ങള്‍ à´† സിനിമ കാണാന്‍ പോകരുത്ഠ '  മറഡോണ പറഞ്ഞു.  അതേസമയം ചരിത്രം നോക്കിതന്നെയാണ് സിനിമയെടുത്തിരിക്കുന്നതെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ അസിഫ് കപഡിയ പ്രതികരിച്ചത്.ചരിത്രം പരിശോധിക്കുമ്പോള്‍ മറഡോണ സ്വയം മനസിലാക്കാത്ത നിരവധി പ്രതിഛായകള്‍ അദ്ദേഹത്തിനുണ്ടെന്നത് കാണാമെന്നും സംവിധായകന്‍ പറയുന്നു.

Related News