Loading ...

Home International

ലോക സാമ്പത്തിക വളർച്ച താഴേക്കെന്ന‌് യുഎൻ റിപ്പോർട്ട‌്; 2019ലും 2020ലും വളർച്ച മൂന്ന‌് ശതമാനമായി നിലനിൽക്കുമെന്ന‌ പ്രവചനം തിരുത്തുന്നു

തിരുവനന്തപുരം> ലോകത്തിന്റെ സാമ്പത്തികവളർച്ച സംബന്ധിച്ച‌് ജനുവരിയിൽ ഐക്യരാഷ‌്ട്ര സംഘടന നടത്തിയ പ്രവചനം തിരുത്തുന്നു. വളർച്ച  താഴേക്കെന്ന‌് ഐക്യരാഷ‌്ട്ര സംഘടനയുടെ സാമ്പത്തിക–-സാമൂഹ്യകാര്യ വിഭാഗം പുറത്തിറക്കിയ ഇടക്കാല റിപ്പോർട്ട‌ിൽ മുന്നറിയിപ്പ‌്. 2019ലും 2010ലും ലോക സാമ്പത്തിക വളർച്ച മൂന്ന‌് ശതമാനമായി നിലനിൽക്കുമെന്നായിരുന്നു പ്രവചനം. അമേരിക്കയും ചൈനയും തമ്മിലുള്ള ചുങ്കയുദ്ധം, വ്യവസായമേഖലയിലെ തളർച്ച, നിക്ഷേപത്തിലുള്ള ഇടിവ‌് എന്നിവ‌ വളർച്ചാനിരക്കിനെ വീണ്ടും താഴേക്ക‌് കൊണ്ടുവരികയാണെന്ന‌്  റിപ്പോർട്ടിൽ പറയുന്നു. നേരത്തേ പറഞ്ഞ 2019ലെ മൂന്ന‌് ശതമാനം വളർച്ചാനിരക്ക‌് എന്നത‌് പുതുക്കിയ റിപ്പോർട്ടനുസരിച്ച‌് 2.7 ശതമാനമായിരിക്കും. 2020ൽ 2.9 ശതമാനമായി ഉയരാനിടയുണ്ടെന്നും യുഎൻ റിപ്പോർട്ടിൽ പറയുന്നു.

വാണിജ്യ തീരുവ സംബന്ധിച്ച‌് അമേരിക്കയും ചൈനയും തമ്മിലുള്ള പോര‌് ലോക വ്യാപാരത്തെയാകെ പ്രതികൂലമായി ബാധിക്കുമെന്നാണ‌് മുന്നറിയിപ്പ‌്. 2030ൽ ലോകത്തുനിന്ന‌് ദാരിദ്ര്യം തുടച്ചുനീക്കുമെന്ന ലക്ഷ്യം മാറ്റിയെഴുതേണ്ട സാഹചര്യമാണ്‌. ആഫ്രിക്കൻ രാജ്യങ്ങളിലെ വളർച്ചാനിരക്കിന‌് തിരിച്ചടിയുണ്ടാകുന്നത‌് ഈ ലക്ഷ്യത്തെ തകർക്കും.
ജനുവരിയിൽ നടത്തിയ വളർച്ചാനിരക്ക‌് പ്രവചനത്തേക്കാൾ താഴേക്ക‌് പോകുമെന്ന‌് ഇപ്പോഴത്തെ റിപ്പോർട്ടിൽ പറയുന്ന പ്രധാന രാജ്യങ്ങൾ അമേരിക്ക, ചൈന, ബ്രസീൽ, ഇന്ത്യ, പാകിസ്ഥാൻ, മെക‌്സിക്കോ, ആസ‌്ത്രേലിയ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവയാണ‌്. അമേരിക്കയിൽ 2019ൽ 2.5 ശതമാനം വളർച്ചാനിരക്കുണ്ടാകുമെന്നായിരുന്നു പ്രവചനം. 2020ൽ രണ്ട‌് ശതമാനമാകുമെന്നും. പുതിയ റിപ്പോർട്ടനുസരിച്ച‌് 2.3 ശതമാനമായി 2019ൽ കുറയും. 2020ൽ 2.1 ശതമാനവുമാകും.

2019ൽ 6.3 ശതമാനം വളർച്ചാനിരക്കാണ‌് ചൈന നേടുമെന്ന‌് പ്രവചിച്ചിരുന്നത‌്. ഇതിൽ കാര്യമായ മാറ്റമില്ല. ഇന്ത്യ 7.6 ശതമാനം വളർച്ച നേടുമെന്ന‌് പ്രവചിച്ചിരുന്നു. എന്നാൽ പുതിയ കണക്കനുസരിച്ച‌് അത‌് 7 ശതമാനമാകും. 2020 ആകുമ്പോൾ 7.1 ആയി ഉയരുമെന്നും. 2018 സെപ‌്തംബർ മുതൽ ചൈനയും അമേരിക്കയും തമ്മിലുള്ള വാണിജ്യത്തിൽ 15 ശതമാനം കുറവു വന്നു.  ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ തീരുവ 15 ‐ൽ നിന്ന‌് 25 ശതമാനമായി അമേരിക്കൻ പ്രസിഡന്റ‌് ട്രംപ്‌ വർധിപ്പിച്ചിരുന്നു. 200 മില്യൺ ഡോളറിന്റെ അധികബാധ്യതയാണ‌് ചൈനയ്‌ക്കുമേൽ അടിച്ചേൽപ്പിച്ചത‌്. ചൈനയും തീരുവ ഉയർത്തി തിരിച്ചടിച്ചു. വളർച്ചാനിരക്കിനെ വീണ്ടും കുറയ‌്ക്കുന്നതിൽ പ്രധാന പങ്കാണ‌് à´ˆ വാണിജ്യയുദ്ധം വഹിക്കുന്നത‌്.

നിക്ഷേപസാധ്യത വർധിപ്പിക്കൽ, വരുമാനത്തിലെ അസമത്വം കുറയ‌്ക്കൽ, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള നടപടികൾ എന്നിവയും വാണിജ്യരംഗത്തെ നടപടികൾക്കൊപ്പം ഉറപ്പാക്കിയാൽ മാത്രമേ വളർച്ചാനിരക്ക‌് വർധിപ്പിക്കാനും സുസ്ഥിര വികസന ലക്ഷ്യങ്ങളും ദാരിദ്ര്യനിർമാർജനവും യാഥാർഥ്യമാക്കാനുമാകൂ  എന്നും റിപ്പോർട്ടിലുണ്ട്‌.


Related News