Loading ...

Home National

വോട്ടെണ്ണൽ: എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായെന്ന് ടിക്കാറാം മീണ

വോട്ടെണ്ണൽ: എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായെന്ന് ടിക്കാറാം മീണ

വോട്ടിങ് മെഷീനിലെ വോട്ടും വിവിപാറ്റും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ വിവിപാറ്റിലെ വോട്ടുകളായിരിക്കും കണക്കിലെടുക്കുക. ഇതിൽ ആശയക്കുഴപ്പത്തിൻ്റെ കാര്യമില്ലെന്നും ടിക്കാറാം മീണ.


ഹൈലൈറ്റ്സ്
  • സംസ്ഥാനത്ത് 140 അഡീഷണൽ റിട്ടേണിങ് ഓഫീസര്‍മാരെ നിയോഗിച്ചു.
  • വിവിപാറ്റ് വിധി അന്തിമമാണ്.
  • വൈകിട്ട് ഏഴ് മണിയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്താനാകും.
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സംസ്ഥാനത്ത് 140 അഡീഷണൽ റിട്ടേണിങ് ഓഫീസര്‍മാരെ നിയോഗിച്ചു. ഇത് ഫലപ്രഖ്യാപനം വേഗത്തിലാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വോട്ടിങ് മെഷീനിലെ വോട്ടും വിവിപാറ്റും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ വിവിപാറ്റിലെ വോട്ടുകളായിരിക്കും കണക്കിലെടുക്കുക. ഇതിൽ ആശയക്കുഴപ്പത്തിൻ്റെ കാര്യമില്ല. സ്ഥാനാര്‍ത്ഥികള്‍ക്ക് ഇത് അംഗീകരിക്കേണ്ടിവരും. വിവിപാറ്റ് വിധി അന്തിമമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മോക്ക് പോളിങ് ഡാറ്റ നീക്കാത്ത വോട്ടിങ് യന്ത്രങ്ങള്‍ അവസാനമേ എണ്ണൂ. ഏഴ് വോട്ടിങ് യന്ത്രങ്ങളിലാണ് മോക്ക് പോളിങ് ഡാറ്റ നീക്കാതിരുന്നത്. വൈകിട്ട് ഏഴ് മണിയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്താനാകും. തിടുക്കത്തിനല്ല, കൃത്യതയ്ക്കാകും പ്രാധാന്യം നൽകുകയെന്നും അദ്ദേഹം വിശദീകരിച്ചു.

Related News