Loading ...

Home USA

മലയാളി വിദ്യാർഥിനി യുഎസിൽ കാറപകടത്തിൽ മരിച്ചു

തിരുവല്ല ∙ അമേരിക്കയിൽ സഹോദരിയുടെ പിറന്നാ‍ൾ ആഘോഷിക്കാൻ ഹോസ്റ്റലിൽ നിന്നും വീട്ടിലേക്കു പോയ വിദ്യാർഥിനി ഡാലസിൽ അപകടത്തിൽ മരിച്ചു. ഡാലസിലെ കരോൾട്ടണിൽ‌ സ്ഥിരതാമസമാക്കിയ തിരുവല്ല വളഞ്ഞവട്ടം പടിയറ പുത്തൻപുരയിൽ സ്റ്റീഫൻ തോമസിന്റെ മകൾ മീര തോമസാ (20) ണു മരിച്ചത്.

ഡാലസ് എഎൻഎം കോളജിൽ ഡോക്ടർ ഓഫ് ഫാർ‌മസി ഒന്നാം വർഷ വിദ്യാർഥിയായ മീര ശനി വൈകിട്ട് ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് കാർ‌ ഓടിച്ച് പോകുമ്പോൾ പിന്നിൽ നിന്നും വന്ന ട്രക്ക് ഇടിച്ചാണ് അപകടം. വീട്ടിൽ നിന്നും 200 കിലോമീറ്റർ അകലെയായിരുന്നു അപകടം. മാതാവ്: രാമൻചിറ തൂമ്പുങ്കൽ റോസമ്മ. സംസ്കാരം ശനി 12ന് കരോൾട്ടൺ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.

Related News