Loading ...

Home National

കേരളത്തിലുള്ളവര്‍ക്ക് വിദ്യഭ്യാസമുള്ളതുകൊണ്ടാണ് ബിജെപി ഒരു സീറ്റും നേടാത്തതെന്ന് ഉദിത് രാജ്

ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപി ഇതുവരെ ഒരു സീറ്റും നേടാത്തതിന് കാരണം ആളുകള്‍ക്ക് വിദ്യാഭ്യാസമുള്ളതുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു ഉദിത് രാജിന്റെ പരാമര്‍ശം. 'കേരളത്തില്‍ ഈ ദിവസം വരെ ഭാരതീയ ജനതാ പാര്‍ട്ടി ഒരു സീറ്റു പോലും വിജയിച്ചിട്ടില്ല. അത് എന്തുകൊണ്ടാണെന്ന് അറിയാമോ. കാരണം വിദ്യാഭ്യാസമുള്ള ആളുകളാണ് അവിടുള്ളത്', ഉദിത് രാജ് ട്വീറ്റ് ചെയ്തു.
എന്‍ഡിഎ വന്‍ ഭൂരിപക്ഷത്തില്‍ നിരവധി മണ്ഡലങ്ങളില്‍ വിജയിക്കുമെന്നുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്കിടയിലാണ് ഉദിത് രാജിന്റെ ട്വീറ്റ്. രാജ്യത്ത് മൊത്തത്തില്‍ ബിജെപി അനുകൂല തരംഗമാണെങ്കില്‍ കേരളത്തിലെ ഭൂരിപക്ഷം സീറ്റുകളിലും കോണ്‍ഗ്രസ് ജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്.

Related News