Loading ...

Home National

വരള്‍ച്ചയും കാര്‍ഷിക പ്രതിസന്ധിയും രൂക്ഷം; മഹാരാഷ്ട്രയില്‍ വീണ്ടും ലോങ്ങ് മാര്‍ച്ച്‌

മുംബൈ: കടുത്ത വരള്‍ച്ചയും കാര്‍ഷിക പ്രതിസന്ധിയും നേരിടുന്ന മഹാരാഷ്ട്രയിലെ കൃഷിക്കാരെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്‌ കിസാന്‍ സഭ മൂന്നാം ലോങ്ങ് മാര്‍ച്ചിനു തയാറെടുക്കുന്നു. വരണ്ടുണങ്ങിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു നടപടിയും സ്വീകരിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകുന്നില്ല. ദിവസവും 6 കര്‍ഷകര്‍ വീതം സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. ജൂണ്‍ ആദ്യ വാരം സമരം ആരംഭിക്കാനാണ് കിസാന്‍ സഭ ആലോചിക്കുന്നത്. മുന്‍പ് നടന്ന രണ്ടു ലോങ്ങ് മാര്‍ച്ചുകളിലും വന്‍പിച്ച കര്‍ഷക പിന്തുണയാണ് ഉണ്ടായിരുന്നത്. കര്‍ഷകര്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ എല്ലാം പരിഗണിക്കുമെന്ന് സര്‍ക്കാര്‍ അന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് ഈ ഉറപ്പുകള്‍ പാഴ്വാക്കായി. കിസാന്‍ സഭയെ കൂടാതെ കോണ്‍ഗ്രസ്സും എന്‍ സി പിയും സര്‍ക്കാരിനെതിരെ സമരം ശക്തമാക്കാനുള്ള നീക്കത്തിലാണ്.

Related News