Loading ...

Home sports

ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞു; പാക് താരത്തിന്റെ പ്രതിഷേധം ഇങ്ങനെ

കഴിഞ്ഞ ദിവസമാണ് ലോകകപ്പിനുള്ള അന്തിമ ടീമിനെ പാകിസ്താന്‍ പ്രഖ്യാപിച്ചത്. നേരത്തെ പ്രഖ്യാപിച്ച ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടാതിരുന്ന മൂന്നു പേരെ ഉള്‍പ്പെടുത്തിയായിരുന്നു ടീം പ്രഖ്യാപനം. എന്നാല്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതിന് വായ് മൂടിക്കെട്ടി പ്രതിഷേധം അറിയിച്ചിരിക്കുകയാണ് പാകിസ്താന്‍ പേസര്‍ ജുനൈദ് ഖാന്‍. നരത്തെ താത്കാലിക ടീമില്‍ ഉള്‍പ്പെടുത്തിയരുന്നെങ്കിലും അന്തിമ 15 à´…à´‚à´— സംഘത്തെ പ്രഖ്യാപിച്ചപ്പോള്‍ ഒഴിവാക്കുകയായിരുന്നു. ഇതാണ് താരത്തെ ചൊടിപ്പിച്ചതും. എന്നാല്‍ ഏറെക്കാലം ടീമിന് വെളിയിലായിരുന്ന വഹാബ് റിയാസ്, മികച്ച പേസര്‍മാരിലൊരാളായ മുഹമ്മദ് ആമിര്‍ എന്നിവരാണ് പതിനഞ്ചംഗ ടീമില്‍ ഇടം നേടിയത്. ഇരുവരും സാധ്യതാ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഇല്ലായിരുന്നു.  ഇതിനു പിന്നാലെയാണ് താരം വായ്മൂടിക്കെട്ടി ട്വിറ്ററില്‍ പോസ്റ്റിട്ടത്. എനിക്കൊന്നും പറയാനില്ലെന്നും സത്യം കൈപ്പേറിയതാണെന്നുമുള്ള അടിക്കുറിപ്പോടെയായിരുന്നു ട്വീറ്റ്. എന്നാല്‍ സംഭവം വാര്‍ത്തയായതോടെ താരം ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു. ടീം ഇങ്ങനെ: ഫഖര്‍ സമാന്‍, ഇമാമുള്‍ ഹഖ്(ഓപ്പണര്‍മാര്‍), ആസിഫ് അലി, മുഹമ്മദ് ഹഫീസ്, ബാബര്‍ അസം, സര്‍ഫ്രാസ് അഹമ്മദ്(നായകന്‍) ഹാരിസ് സുഹൈല്‍, ഷുഹൈബ് മാലിക്(മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍) ഇമാദ് വാസിം, ഷദബ് ഖാന്‍(സ്പിന്നര്‍മാര്‍) ഹസന്‍ അലി, ഷഹീന്‍ à´·à´¾ അഫ്രീദി, മുഹമ്മദ് ആമിര്‍, വഹാബ് റിയാസ്, മുഹമ്മദ് ഹസ്‌നൈന്‍( ഫാസ്റ്റ് ബൗളര്‍മാര്‍)          

Related News