Loading ...

Home sports

ചരിത്രമെഴുതി വൃന്ദ റാത്തി ; ടി20 മത്സരം നിയന്ത്രിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ

ഐസിസിയുടെ അന്താരാഷ്ട്ര മാച്ച്‌ റഫറിമാരുടെ പാനലില്‍ ഇടം പിടിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായി ജി എസ് ലക്ഷ്മി മാറിയത് കഴിഞ്ഞയാഴ്ചയാണ്. ഇപ്പോളിതാ മുംബൈ ടി20 ലീഗില്‍ കളി നിയന്ത്രിച്ച്‌ ഒരു ടി20 മത്സരം നിയന്ത്രിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ അമ്ബയറായി മാറിയിരിക്കുകയാണ് മുംബൈക്കാരിയായ വൃന്ദ റാത്തി. ബിസിസിഐ യുടെ ലെവല്‍ 2 അമ്ബയറിംഗ് പരീക്ഷ പാസായ വൃന്ദ അതോടെ അന്താരാഷ്ട്ര വനിതാ മത്സരങ്ങളും, ജൂനിയര്‍ ആണ്‍ കുട്ടികളുടെ മത്സരങ്ങളും നിയന്ത്രിക്കാനുള്ള യോഗ്യതയും നേടിയിരുന്നു. മുംബൈ സ്വദേശിയാണ് ഇരുപത്തിയൊന്‍പതുകാരിയായ വൃന്ദ. ചെന്നൈയില്‍ നിന്നുള്ള എന്‍ ജനനിയാണ് ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു അന്താരാഷ്ട്ര വനിതാ അമ്ബയര്‍. മുന്‍പ് ബിസിസിഐ അംഗീകാരമുണ്ടായിരുന്ന ക്രിക്കറ്റ് സ്കോറര്‍ ആയിരുന്ന വൃന്ദ, 2013 ല്‍ ന്യൂസിലന്‍ഡില്‍ നടന്ന വനിതാ ലോകകപ്പിനിടെ അന്താരാഷ്ട്ര അമ്ബയറായിരുന്ന കാത്തി ക്രോസിനെ കാണുന്നതോടെയാണ് അമ്ബയറിംഗിലേക്ക് ആകൃഷ്ടയാവുന്നത്. തുടര്‍ന്ന് അമ്ബയറാകാന്‍ വേണ്ടി കഠിനമായി അധ്വാനിച്ച വൃന്ദ ഏറെ കഷ്ടപ്പാടിനൊടുവില്‍ തന്റെ ആഗ്രഹം സഫലമാക്കുകയായിരുന്നു.

Related News