Loading ...

Home celebrity

റെഡ് കാര്‍പ്പറ്റില്‍ പച്ചക്കിളിയായി പാറിപ്പറന്ന് ദീപിക; ചിത്രങ്ങള്‍ കാണാം

ഫാഷന്‍ ഷോകളിലും മറ്റും എന്നും വ്യത്യസ്തമായ വസ്ത്രങ്ങളണിഞ്ഞ് ആരാധകരുടെ ഹൃദയം കവരുന്ന താരമാണ് ദീപിക പദുകോണ്‍. ഇത്തവണത്തെ കാന്‍ ചലച്ചിത്രമേളയിലും ദീപിക പതിവ് തെറ്റിച്ചില്ല. ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനറായ ഗിയാംബാറ്റിസ്റ്റ വാലി ഡിസൈന്‍ ചെയ്ത തികച്ചും വ്യത്യസ്തമായ ഗൗണ്‍ ആണ് താരം ഇത്തവണ അണിഞ്ഞത്.


വ്യത്യസ്തമായ പച്ച ഗൗണും മിനിമല്‍ മേക്കപ്പും തലയില്‍ പിങ്ക് നിറത്തിലുള്ള ലെയ്സ് ബോയും താരത്തിന്റെ സൗന്ദര്യം ഇരട്ടിയാക്കി. കഴിഞ്ഞ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ പീറ്റര്‍ ടണ്‍ദാസ് ഡിസൈന്‍ ചെയ്ത ഐവറി ബ്ലാക്ക് കോമ്ബിനേഷനിലുള്ള ഗൗണാണ് ദീപിക അണിഞ്ഞിരുന്നത്. ഹെവി കാജല്‍ മേക്കപ്പിലും ഹൈപോണി ടെയിലിലും അന്നും അതീവസുന്ദരിയായിരുന്നു ദീപിക.

Related News