Loading ...

Home International

ബ്രിട്ടനിലെ മലയാളി നഴ്‌സുമാര്‍ക്ക് ആശ്വാസം; ഇമിഗ്രേഷന്‍ നയം മാറ്റി

ലണ്ടന്‍: à´¬àµà´°à´¿à´Ÿàµà´Ÿà´¨à´¿à´²àµ† ആയിരക്കണക്കിന് മലയാളി നഴ്‌സുമാര്‍ നാട്ടിലേക്ക് മടങ്ങേണ്ടിവരുമെന്ന ആശങ്ക ഒഴിഞ്ഞു. ചുരുങ്ങിയത് 35,000 പൗണ്ട് (ഏകദേശം 35 ലക്ഷം രൂപ) വാര്‍ഷികവരുമാനമുള്ളവര്‍ക്കു മാത്രമേ ബ്രിട്ടനില്‍ നഴ്‌സായി ജോലിചെയ്യാനാവൂ എന്ന മുന്‍ നിര്‍ദേശം സര്‍ക്കാര്‍ പിന്‍വലിച്ചു. മുന്‍തീരുമാനം നടപ്പാക്കിയിരുന്നെങ്കില്‍ 30,000-ത്തോളം ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് രാജ്യംവിടേണ്ടിവരുമായിരുന്നു. ഇവരില്‍ കൂടുതലും മലയാളികളാണ്. 
നഴ്‌സിങ് 'ആള്‍ക്ഷാമമുള്ള തൊഴില്‍പട്ടിക'യില്‍ ഉള്‍പ്പെടുത്താനാണ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ പുതിയ തീരുമാനം. മുന്‍നിര്‍ദേശ പ്രകാരമുള്ള 35,000 പൗണ്ട് ശമ്പളസ്‌കെയില്‍ സീനിയര്‍ നഴ്‌സുമാര്‍ക്കുമാത്രമേ ലഭിക്കൂ. കുറഞ്ഞ ശമ്പളക്കാരായ 7000 നഴ്‌സുമാരെ അടുത്ത മൂന്നുകൊല്ലത്തിനുള്ളിലും ബാക്കിയുള്ളവരെ ക്രമേണയും തിരിച്ചയയ്ക്കാനായിരുന്നു ആദ്യനിര്‍ദേശം.

Related News