Loading ...

Home National

ബംഗാളില്‍ 'പൂജ്യത്തിനു പുറത്ത്', ഇടതുപക്ഷം ഇക്കുറി രണ്ടക്കം കടക്കില്ല; പ്രവചനം

കൊല്‍ക്കത്ത : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ ഇത്തവണ സിപിഎമ്മിനെ കാത്തിരിക്കുന്നത് സമ്ബൂര്‍ണ്ണ തിരിച്ചടി. ഇടതുപക്ഷം സംസ്ഥാനത്ത് ഒരു സീറ്റുപോലും നേടില്ലെന്നാണ് ഭൂരിപക്ഷം സര്‍വേകളും പ്രവചിക്കുന്നത്. മല്‍സരരംഗത്തുള്ള സിപിഎമ്മിന്റെ ഏക പോളിറ്റ് ബ്യൂറോ അംഗമായ മുഹമ്മദ് സലിമും തോല്‍ക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും സീറ്റുകള്‍ പങ്കിട്ടെടുക്കും. രണ്ട് സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടിയേക്കാമെന്നും സര്‍വേ പ്രവചിക്കുന്നു. സീ വോട്ടര്‍ സര്‍വെ പ്രവചിക്കുന്നത് ബംഗാളില്‍തൃണമൂല്‍ 29 ഉം, ബിജെപി 11 ഉം, കോണ്‍ഗ്രസ് രണ്ടും സീറ്റ് നേടുമെന്നാണ്. സിപിഎമ്മിന് ഒരു സീറ്റുപോലും ലഭിക്കില്ല. ന്യൂസ് 18-ഐപിഎസ്‌ഒഎസ് സര്‍വേ തൃണമൂലിന് 37 ഉം ബിജെപിക്ക് നാലും സീറ്റുകള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസ് ഒരു സീറ്റുനേടുമ്ബോള്‍ സിപിഎം പൂജ്യമാകും. ടുഡേയ്‌സ് ചാണക്യ സര്‍വേ ഇപ്രകാരമാണ്. തൃണമൂല്‍-23, കോണ്‍ഗ്രസ് -1, ബിജെപി 18, സിപിഎം-പൂജ്യം. ഇന്ത്യ ടുഡേ ആക്‌സിസ് സര്‍വേ പ്രവചിക്കുന്നത് തൃണമൂലും ബിജെപിയും സംസ്ഥാനത്തെ 42 സീറ്റുകളും 21-21 എന്ന നിലയില്‍ പങ്കിട്ടെടുക്കുമെന്നാണ്. ടൈസ് നൗ-വിഎംആര്‍ സര്‍വേ മാത്രമാണ് സിപിഎമ്മിന് ആശ്വസിക്കാന്‍ വക നല്‍കുന്നത്. സിപിഎമ്മിന് ഒരു സീറ്റു കിട്ടുമെന്നാണ് ടൈംസ് നൗ പ്രവചിക്കുന്നത്. തൃണമൂലിന് 28 ഉം, കോണ്‍ഗ്രസിന് രണ്ടും ബിജെപിക്ക് 11 ഉം സീറ്റ് ലഭിക്കുമെന്ന് സര്‍വേ അഭിപ്രായപ്പെടുന്നു. 2014 ലെ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ 34, കോണ്‍ഗ്രസ്-നാല്, സിപിഎം-രണ്ട്, ബിജെപി രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. കേരളത്തിലും സിപിഎം ഒറ്റയക്കത്തില്‍ ഒതുങ്ങുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. മാതൃഭൂമി എല്‍ഡിഎഫിന് നാലു സീറ്റുകളിലാണ് വിജയം പ്രവചിക്കുന്നത്. അതേസമയം മനോരമ രണ്ട് സീറ്റുകള്‍ പ്രവചിക്കുന്നു. അഞ്ചിടത്ത് ഫലം പ്രവചനാതീതം ആണെന്നും ഫോട്ടോഫിനിഷിലൂടെയാകും തീരുമാനമെന്നും സൂചിപ്പിക്കുന്നു. മറ്റ് പ്രമുഖ ദേശീയ മാധ്യമങ്ങളും കേരളത്തില്‍ സിപിഎമ്മും എല്‍ഡിഎഫും ഒറ്റയക്കത്തില്‍ ഒതുങ്ങുമെന്നും അഭിപ്രായപ്പെടുന്നു. എന്നാല്‍ വ്യത്യസ്തമായ എക്‌സിറ്റ് പോള്‍ പ്രവചനവുമായി ദേശീയ മാധ്യമമായ ന്യൂസ്-18 രംഗത്തെത്തി. ഒമ്ബതു മുതല്‍ 13 സീറ്റുകള്‍ വരെ എല്‍ഡിഎഫ് കേരളത്തില്‍ നേടുമെന്നാണ് ന്യൂസ്-18 പ്രവചിക്കുന്നത്. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലെ രണ്ടു സീറ്റുകളിലുമായി സിപിഎമ്മിന്റെ പ്രതീക്ഷ ചുരുങ്ങിയേക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അഭിപ്രായപ്പെടുന്നത്.

Related News