Loading ...

Home Gulf

കുവൈറ്റിലെ ധനകാര്യ സ്ഥാപനങ്ങളില്‍ സ്വദേശികളെ ഓഡിറ്റര്‍മാരായി നിയമിക്കണമെന്ന നിയമം കര്‍ശനമാക്കും ; കള്ളപ്പണം തടയുക ലക്ഷ്യം ; തീരുമാനം നടപ്പിലാകുന്നതോടെ തൊഴില്‍ നഷ്ടമാകുന്നത് 16000ത്തോളം പ്രവാസികള്‍ക്ക്

കുവൈറ്റ്‌ : കുവൈറ്റിലെ ധനകാര്യ സ്ഥാപനങ്ങളില്‍ സ്വദേശികളെ ഓഡിറ്റര്‍മാരായി നിയമിക്കണമെന്ന നിയമം കര്‍ശനമാക്കും .വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെതാണ് തീരുമാനം .അടുത്ത ജനുവരി ഒന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. കള്ളപ്പണം തടയാന്‍ ലക്ഷ്യമിട്ടാണ് കുവൈറ്റില്‍ ധനകാര്യസ്ഥാപനങ്ങളില്‍ സ്വദേശി ഓഡിറ്റര്‍മാരുടെ നിയമനം നിര്‍ബന്ധമാക്കുന്നത്. നിയമം പ്രാബല്യത്തിലാകുന്നതോടെ രാജ്യത്തെ സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് 16000 പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നാണ് കരുത്തപ്പെടുന്നത്. അതേ സമയം ഇതിന്റെ ഭാഗമായി 16000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനും പുതിയ തീരുമാനം വഴിയൊരുക്കും. ഈ വര്‍ഷം ഇതുവരെ 2500 പേര്‍ക്കാണ് പദ്ധതിയുടെ ഭാഗമായി ജോലി നഷ്ടമായത്. 2020 ജനുവരി ഒന്ന് മുതല്‍ പുതിയ തീരുമാനം നടപ്പിലാക്കും. മണി എക്സ്ചേഞ്ചുകള്‍, ഇന്‍ഷുറന്‍സ് കമ്ബനികള്‍, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ബ്രോക്കറേജ് രംഗംത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, സ്വര്‍ണം പോലുള്ള വിലപിടിപ്പുള്ള വസ്തുക്കളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവക്ക് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ബാധകമാകും.

Related News