Loading ...

Home Gulf

സ്പര്‍ശം കുവൈറ്റ് സ്നേഹസംഗമവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു

കുവൈറ്റ്: ത്രിശൂര്‍ കടപ്പുറം പഞ്ചായത്തു കൂട്ടായ്മ സ്പര്‍ശം കുവൈറ്റ് സ്നേഹസംഗമവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. സാല്‍മിയ ഐ സി എഫ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് മനാഫ് അദ്യക്ഷത വഹിച്ചു. ഇന്ത്യയിലെ ആനുകാലിക സാമൂഹിക പരിസരം മനുഷ്യരെ തമ്മിലകറ്റാനുള്ള ശ്രമങ്ങള്‍ നടത്തുമ്ബോള്‍ പ്രവാസലോകതുണ്ടാകുന്ന കൂടിച്ചേരലുകളാണ് പ്രതീക്ഷ നല്‍കുന്നതെന്നും , ചുറ്റുപാടുള്ള മനുഷ്യന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കി അവര്‍ക്കായി കാരുണ്യ പ്രവര്‍ത്തനം നടത്താന്‍ റമദാന്‍ നമുക്ക് പ്രചോദനമാകണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ സാംസ്കാരിക പ്രവര്‍ത്തകന്‍ സത്താര്‍ കുന്നില്‍ പറഞ്ഞു. അക്ബര്‍ കുളത്തുപ്പുഴ , സിറാജുദ്ധീന്‍, അബൂബക്കര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സെക്രട്ടറി ലത്തീഫ് സ്വാഗതവും, ട്രെഷറര്‍ സലാം വി കെ നന്ദിയും പറഞ്ഞു. കടപ്പുറം നിവാസികളുടെ ഐക്യവും സാഹോദര്യവും വിളിച്ചോതുന്നതായിരുന്നു സംഗമം.

Related News