Loading ...

Home sports

വീണ്ടും ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് വെടിക്കെട്ട് ; പാക് തോല്‍വി തുടര്‍ക്കഥ

പാകിസ്ഥാനെതിരായ അഞ്ചാംഏകദിന മത്സരത്തില്‍ ഇംഗ്ലണ്ടിന് 54 റണ്‍സ് ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 351/9 എന്ന കൂറ്റന്‍ടോട്ടലിലെത്തിയപ്പോള്‍, പാകിസ്ഥാന്റെ മറുപടി 297 ല്‍ ഒതുങ്ങി. ഇതോടെ അഞ്ച് മത്സര ഏകദിന പരമ്ബരയും ഇംഗ്ലണ്ടിന് സ്വന്തമായി‌(4-0). നേരത്തെ പരമ്ബരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 84 റണ്‍സെടുത്ത ജോ റൂട്ടും, 76 റണ്‍സെടുത്ത ഓയിന്‍ മോര്‍ഗനുമാണ് ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്. ജെയിംസ് വിന്‍സ് (33 റണ്‍സ്), ബെയര്‍സ്റ്റോ (32 റണ്‍സ്), ജോസ് ബട്ലര്‍ ( 34 റണ്‍സ്) എന്നിവരുടെ ചെറിയ സംഭാവനകള്‍ കൂടിയായതോടെ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ 351/9 എന്ന കൂറ്റന്‍ സ്കോറിലെത്തുകയായിരുന്നു. കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്റെ തുടക്കംവന്‍ തകര്‍ച്ചയോടെയായിരുന്നു. 6 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ നാലാം വിക്കറ്റില്‍ നായകന്‍ സര്‍ഫറാസ് അഹമ്മദും, ബാബര്‍ അസമും ചേര്‍ന്ന് 146 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടു‌വന്നു. അസം 80 റണ്‍സെടുത്തപ്പോള്‍, സര്‍ഫറാസ് സെഞ്ചുറിക്ക് മൂന്ന് റണ്‍സകലെ പുറത്തായി. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്ന പാകിസ്ഥാന്‍ 297 റണ്‍സില്‍ പുറത്താവുകയായിരുന്നു. 54 റണ്‍സ് വഴങ്ങി 5 വിക്കറ്റെടുത്ത ക്രിസ് വോക്ക്സാണ് ഇംഗ്ലണ്ട് ബോളിംഗിലെ താരം.

Related News