Loading ...

Home sports

ഇറ്റാലിയന്‍ ഓപ്പണ്‍; ഫൈനലില്‍ ദ്യോക്കോവിച്ചിനെ വീഴ്ത്തി നദാല്‍ ചാമ്ബ്യന്‍

റോം: ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ റാഫേല്‍ നദാല്‍ ചാമ്ബ്യനായി. ഫൈനലില്‍ ലോക ഒന്നാം നമ്ബര്‍ താരം നൊവാക് ദ്യോക്കോവിച്ചിനെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് സ്പാനിഷ് താരം കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍ 6-0, 4-6, 6-1. പരിക്കിനെ തുടര്‍ന്ന് കളിക്കളത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്ന നാദാലിന്റെ വമ്ബന്‍ തിരിച്ചുവരവുകൂടിയായി ഇത്.
മാഡ്രിഡ് ഓപ്പണില്‍ സെമി ഫൈനലില്‍ കാലിടറിയ നദാലിന് സെര്‍ബിയന്‍ താരത്തിനെതിരായ മത്സരം അനായാസമായിരുന്നു. ആദ്യ സെറ്റില്‍ ഒരു പോയന്റുപോലും വിട്ടുകൊടുക്കാതെയാണ് നദാല്‍ ജയിച്ചുകയറിയത്. രണ്ടാം സെറ്റില്‍ നദാലിനെ ബ്രേക്ക് ചെയ്ത് കളിയില്‍ ഒപ്പമെത്തിയെങ്കിലും അവസാന സെറ്റില്‍ നദാല്‍ മേല്‍ക്കൈ നേടിയതോടെ കിരീടവും സ്വന്തമായി. ജയത്തോടെ അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന ഫ്രഞ്ച് ഓപ്പണില്‍ നദാല്‍ കിരീടം നേടാനുള്ള സാധ്യതയും വര്‍ധിച്ചു. ഒന്‍പതാം തവണ ഇറ്റാലിയന്‍ ഓപ്പണില്‍ ചാമ്ബ്യനായ നദാല്‍ ഫ്രഞ്ച് ഓപ്പണില്‍ 12-ാം കിരീടവിജയമാണ് ലക്ഷ്യമിടുന്നത്. നേരത്തെ വനിതാ വിഭാഗത്തില്‍ കരോലിന പ്ലിസ്‌കോവ ജൊഹാന കോണ്ടയെ 6-3, 6-4 എന്ന സ്‌കോറിന് വീഴ്ത്തി കിരീടം സ്വന്തമാക്കിയിരുന്നു.

Related News