Loading ...

Home Education

ഹയര്‍ സെക്കണ്ടറിയില്‍ 20% സീറ്റ് വര്‍ധിപ്പിക്കും; അനധികൃത പി ടി എ പിരിവ് നടത്തിയാല്‍ കര്‍ശന നടപടി

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി സീറ്റുകളില്‍ ഇത്തവണ 20% സീറ്റ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. ട്രയല്‍ അലോട്ട്മെന്റ്, ആദ്യഘട്ട അലോട്ട്മെന്റ് എന്നിവയ്ക്ക് ശേഷമാകും സീറ്റ് വര്‍ധന. ട്രയല്‍ അലോട്ട്മെന്റ് മെയ് 20 നും ആദ്യ അലോട്ട്മെന്റ് 24 നുമാണ് വരുന്നത്. നിലവില്‍ പ്ലസ് വണിന് 36,1763 സീറ്റുകളാണുള്ളത്. കഴിഞ്ഞ വര്‍ഷം എസ് എസ് എല്‍ സി ഫലപ്രഖ്യാപനത്തിന് മുന്‍പ് തന്നെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ 20 % സീറ്റ് വര്‍ധിപ്പിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണ ചട്ടം നിലനില്‍ക്കുന്നത് കൊണ്ടാണ് സീറ്റു വര്‍ധനവില്‍ ഉത്തരവിടാന്‍ വൈകുന്നത്. സീറ്റ് വര്‍ദ്ധനവ് നടപ്പിലാക്കുന്നത് കൊണ്ട് തന്നെ ആദ്യ അലോട്ട്മെന്റില്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികളും അധ്യാപകരും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. അതിനിടെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ അനധികൃതമായി പി ടി എ ഫണ്ട് പിരിക്കുന്നു എന്ന പരാതി ലഭിച്ചാല്‍ പരാതി ഉയര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഇതനുസരിച്ച്‌ 100 രൂപയില്‍ കൂടുതല്‍ രക്ഷിതാക്കളില്‍ നിന്ന് വാങ്ങാനാകില്ല.

Related News