Loading ...

Home sports

വനിതാ ലീഗ്; സെമി ഫൈനല്‍ ലൈനപ്പായി!!

ഇന്ത്യന്‍ വനിതാ ലീഗില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ ഇനിയും അവസാനിക്കാന്‍ ബാക്കി ആണ് എങ്കിലും സെമി ഫൈനലുകള്‍ തീരുമാനമായി. ഒന്നാം സെമി ഫൈനലില്‍ കേരളത്തിന്റെ സ്വന്തം ക്ലബ് ഗോകുലം കേരള എഫ് സി മണിപ്പൂര്‍ പോലീസിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ചു മത്സരങ്ങളും വിജയിച്ച്‌ 15 പോയന്റുമായാണ് ഗോകുലം കേരള എഫ് സി സെമി ഫൈനലിലേക്ക് എത്തിയത്. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് റൈസിംഗ് സ്റ്റുഡന്റ്സിനെയും രണ്ടാം മത്സരത്തില്‍ 1-0ന് അളക്പുരയെയും, മൂന്നാം മത്സരത്തില്‍ എസ് എസ് ബിയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കും, അവസാന മത്സരത്തില്‍ ഹാന്‍സ് വുമണ്‍സിനേയും ഗോകുലം കേരള എഫ് സി ഗോകുലം തോല്‍പ്പിച്ചിരുന്നു. മറുവശത്തുള്ള മണിപ്പൂര്‍ പോലീസും ഗംഭീര ഫോമിലാണ് ഇപ്പ ഉള്ളത്‌. ബാലാ ദേവി മാത്രം 16 ഗോളുകളാണ് മണിപ്പൂര്‍ പോലീസിനായി അടിച്ചു കൂട്ടിയത്. ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായാണ് മണിപ്പൂര്‍ പോലീസിന്റെ സെമി പ്രവേശനം. രണ്ടാം സെമിയില്‍ സേതു എഫ് സിയും എസ് എസ് ബി വുമണ്‍സുമാണ് ഏറ്റുമുട്ടുക. അഞ്ചില്‍ അഞ്ചും വിജയിച്ചാണ് സേതു എഫ് സി സെമിയില്‍ എത്തിയത്. എസ് എസ് ബി വുമണ്‍സ് ഗോകുലത്തിന്റെ ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് സെമിയില്‍ എത്തിയത്‌. രണ്ട് സെമി പോരാട്ടങ്ങളും മെയ് 20നാണ് നടക്കുക.

Related News