Loading ...

Home International

പാക്കിസ്ഥാനിലും അഫ്ഗാനിലും ദുരന്തം വിതച്ച് ഭൂചലനം; മരണസംഖ്യ 150 കവിഞ്ഞു; മരിച്ചവരിൽ സ്ത്രീകളും കുട്ടികളും

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖല പ്രഭവകേന്ദ്രമായി ഉണ്ടായ ഭൂചലനം ഉത്തരേന്ത്യയെ പിടിച്ചുകുലുക്കി. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇന്ത്യയില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒരു മിനുട്ടോളം ഭൂകമ്പം നീണ്ടു നിന്നു. ഭൂചലനം ഏറ്റവും നാശം വിതച്ചത് പാകിസ്താനിലാണ്. കുട്ടികളടക്കം 140 പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. അറുനൂറിലധികം പേര്‍ക്കു പരിക്കേറ്റു. അഫ്ഗാനിസ്താനില്‍ 24 പേരുടെ മരണം രേഖപ്പെടുത്തി. 
Earth Quake 1ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടങ്ങളില്‍നിന്ന് ഇറങ്ങിയോടിയവര്‍ സുരക്ഷിതസ്ഥലത്ത് നില്‍ക്കുന്നു. ഫോട്ടോ: à´¸à´¾à´¬àµ സ്‌ക്കറിയ

പാകിസ്താനിലെ മിക്കവാറും എല്ലാ പ്രധാന നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ലാഹോര്‍, ഇസ്ലാമാബാദ്, റാവല്‍പിണ്ടി, പെഷവാര്‍, ക്വറ്റ എന്നിവിടങ്ങളിലെല്ലാം ഭൂമി കുലുങ്ങി. അതേസമയം, ഭൂചലനത്തിന്റെ തീവ്രത ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടത് സ്വാത്ത് മേഖലയിലാണ്. ഇവിടെ മരണസംഖ്യ 50 കടന്നു. à´ˆ പ്രദേശത്ത് കെട്ടിടങ്ങള്‍ വലിയ തോതില്‍ ഇടിഞ്ഞു വീണിട്ടുണ്ട്. സൈന്യത്തോടും സുരക്ഷാ സൈനികരോടും ഒരുങ്ങിയിരിക്കാന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫ് ആവശ്യപ്പെട്ടിട്ടുണ്ട്. à´ªàµ†à´·à´µà´¾à´±à´¿à´²àµâ€ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പാകിസ്താനിലെ മലമ്പ്രദേശങ്ങളില്‍ വന്‍തോതില്‍ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആദ്യചലനത്തിനു ശേഷം 45 മിനിറ്റ് കഴിഞ്ഞ് പാകിസ്താനിലുണ്ടായ തുടര്‍ പ്രകമ്പനം ഭൂകമ്പ മാപിനിയില്‍ 4.8 രേഖപ്പെടുത്തി. അതേസമയം, അഫ്ഗാനില്‍ കുലുങ്ങുന്ന കെട്ടിടത്തില്‍നിന്ന് à´“à´Ÿà´¿ രക്ഷപ്പെടുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 12 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ചു.ഡല്‍ഹിയില്‍ 2.45നാണ് ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങളുണ്ടായതായി ഇതുവരെ അറിവായിട്ടില്ല. വലിയ കെട്ടിടങ്ങളില്‍ ഉണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടിയിറങ്ങി. ഭൂകമ്പത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ മെട്രോ ഗതാഗതം നിര്‍ത്തിവെച്ചു. കശ്മീരിലെ ശ്രീനഗറില്‍ കനത്ത ഭൂചലനം അനുഭവപ്പെട്ടു. പരിഭ്രാന്തരായ ആളുകള്‍ റോഡുകളിലേക്ക് ഇറങ്ങിയോടി. ഇവിടെ വാര്‍ത്താവിനമയബന്ധവും തകരാറിലായിട്ടുണ്ട്. à´¨àµ‡à´ªàµà´ªà´¾à´³à´¿à´²àµâ€ ഏതാനും മാസങ്ങള്‍ക്ക് മുമ്പുണ്ടായ വലിയ ഭൂചലനത്തെ തുടര്‍ന്ന് ഉത്തരേന്ത്യയിലും കനത്ത നാശം വിതച്ചിരുന്നു.   ബിഹാറിലും ഡല്‍ഹിയിലും ഉത്തര്‍ പ്രദേശിലുമായി ഇരുപതിലധികം പേര്‍ മരിച്ചു.


Pakistan Earthquake
അതേസമയം, കാബൂളിലുള്ള ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്നും അവരുടെ താമസസ്ഥലങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പറഞ്ഞു.പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നീ മേഖലകളിൽ അഞ്ചു സെക്കൻഡ് ഭൂചലനം നീണ്ടുനിന്നു. ഈ മേഖലകളിൽ 7.7 തീവ്രതയിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. ജയ്പൂർ, ഷിംല, ശ്രീനഗർ, ചണ്ഡീഗഡ്, ഭോപ്പാൽ എന്നിവടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ജമ്മു കശ്മീർ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അതേസമയം, ഭൂചലനത്തിനിടെ ഹൃദയാഘാതം മൂലം ഒരാൾ മരിച്ചു. കൊച്ചിയിൽ കലൂരിലും പ്രകമ്പനം അനുഭവപ്പെട്ടു. ആളുകൾ കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയോടി.
Afgan Earthquake
അതേസമയം, പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. പാക്ക് – അഫ്ഗാൻ മേഖലയിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനമാണ് ഇന്ത്യയിലുണ്ടായത്. എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർഥിക്കുന്നു. അടിയന്തരമായി റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മോദി ട്വിറ്ററിൽ കുറിച്ചു.രാജ്യത്ത് ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് കേന്ദ്ര ഭൗമപഠന കേന്ദ്രം അറിയിച്ചു. ഡൽഹിയിലും മറ്റും കെട്ടിടങ്ങളിൽ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ജമ്മു കശ്മീരിൽ ഭൂചലനത്തെ തുടർന്ന് വൈദ്യുതബന്ധവും ടെലിഫോൺ ബന്ധവും തടസ്സപ്പെട്ടു. കെട്ടിടങ്ങൾ ഭാഗികമായി തകരുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്.
 à´¨àµ‡à´ªàµà´ªà´¾à´³à´¿à´²àµâ€ ഉണ്ടായ ശക്തമായ ഭൂകമ്പത്തിന്റെ അതേ തീവ്രതയിലുള്ള ചലനം തന്നെയാണ് ഇപ്പോഴുമുണ്ടായിട്ടുള്ളതെന്നാണ് അറിയുന്നത്. തുടര്‍ ചലനങ്ങളുണ്ടാവാനുള്ള സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ കെട്ടിടങ്ങള്‍ക്ക് പുറത്തു തുടരുകയാണ്.ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഇന്ത്യയില്‍ ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഭൂകമ്പം പരിഭ്രാന്തി പടര്‍ത്തിയത്.

Related News