Loading ...

Home sports

ധീരജ് ടീം വിടുന്നു ? ആശങ്കയില്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍

കഴിഞ്ഞ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിലെത്തിയ ഇന്ത്യന്‍ കൗമാര ഗോള്‍കീപ്പര്‍ ധീരജ് സിംഗ്, ഇക്കുറി ടീം മാറാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. കൊല്‍ക്കത്തന്‍ ടീമായ എ ടി കെ, ധീരജുമായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുന്നത്. ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ഏറെ ആശങ്ക സമ്മാനിക്കുന്ന വാര്‍ത്തയാണിത്. ലൗവ് പ്രീത് സിംഗിനെപ്പോലുള്ള ഗോള്‍കീപ്പര്‍മാര്‍ ബ്ലാസ്റ്റേഴ്സിലെത്തിയത് ടീമിലെ തന്റെ സ്ഥിരം സ്ഥാനം നഷ്ടമാക്കിയേക്കുമെന്ന തോന്നല്‍ ധീരജിനേയും ടീം മാറാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് സൂചന. നിലവില്‍ എ ടി കെ യുടെ ഒന്നാം നമ്ബര്‍ ഗോള്‍കീപ്പറായ അരിന്ദം ഭട്ടാചാര്യ വരും സീസണില്‍ ടീം വിടാന്‍ സാധ്യതയുള്ളതിനാല്‍ അവിടെ കൂടുതല്‍ സമയം കളിക്കാന്‍ അവസരം ലഭിച്ചേക്കുമെന്നുള്ള ചിന്തയും ധീരജിനുണ്ട്‌. ഭട്ടാചാര്യയ്ക്ക് പകരക്കാരനായി എ ടി കെ പരിഗണിക്കുന്നവരില്‍ ധീരജ് തന്നെയാണ് മുന്നിലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി 13 മത്സരങ്ങളില്‍ ഗോള്‍ വല കാത്ത ധീരജ് 31 സേവുകള്‍ നടത്തിയെങ്കിലും 19 ഗോളുകള്‍ വഴങ്ങിയിരുന്നു. അതേ സമയം എ ടി കെയുമായി ധീരജ് ചര്‍ച്ച നടത്തിയെന്ന കാര്യത്തില്‍ ഇരുവരുമായും ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല.

Related News