Loading ...

Home cinema

ഓര്‍മ്മയുണ്ടോ അപ്പൂസിനെ....

അപ്പൂസിനോടുള്ള ഇഷ്ടം കാരണം പല അമ്മമാരും മക്കള്‍ക്ക് ആ പേരിട്ടു, അപ്പൂസിന്റെ ഹെയര്‍ സ്‌റ്റൈല്‍ അവര്‍ മക്കള്‍ക്കും സ്വീകരിച്ചു
by മധു കെ മേനോന്‍


22 വര്‍ഷം മുമ്പത്തെ കഥയാണ്. 'പപ്പയുടെ സ്വന്തം അപ്പൂസ്' എന്ന സിനിമയ്ക്കു വേണ്ടി ഒരു ബാലതാരത്തെ അന്വേഷിച്ച് ഫാസില്‍ കുറേ കറങ്ങി. ഒരു പാട് കുട്ടികളെ ഇതിനായി ഇന്റര്‍വ്യൂ ചെയ്തു. പക്ഷേ, മനസ്സില്‍ കണ്ടതുപോലുള്ള ഒരു മുഖം ഫാസില്‍ അവരിലൊന്നും കണ്ടില്ല. അപ്പോഴാണ് കൊച്ചിന്‍ ഹനീഫ രക്ഷകനായി  à´µà´°àµà´¨àµà´¨à´¤àµ, 'ഞാനൊരു കുട്ടിയെ കൊണ്ടു വരാം. ഒന്നു നോക്കൂ'.slugഹനീഫയുടെ സഹോദരി ഹഫ്‌സയുടെ മകന്‍ ബാദുഷയായിരുന്നു à´† കുട്ടി. അപ്പൂസാകാന്‍ ബാദുഷ മതിയെന്ന് തീരുമാനിക്കുകയും ചെയ്തു. à´«à´¾à´¸à´¿à´²à´¿à´¨àµà´±àµ† ഊഹം തെറ്റിയില്ല.അപ്പൂസായി ബാദുഷ പ്രേക്ഷകരെ കൈയിലെടുത്തു. അപ്പൂസിനോടുള്ള ഇഷ്ടം കാരണം പല അമ്മമാരും മക്കള്‍ക്ക് à´† പേരിട്ടു, അപ്പൂസിന്റെ ഹെയര്‍ സ്‌റ്റൈല്‍ അവര്‍ മക്കള്‍ക്കും സ്വീകരിച്ചു, 'ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ...' എന്ന് പാടി മക്കളെ കുളിപ്പിച്ച അമ്മമാര്‍ കുറവായിരുന്നില്ല.
പഴയ അപ്പൂസിനെ തേടി ഞങ്ങള്‍ എത്തിയത് എറണാകുളം à´Žà´‚.ജി റോഡിലെ മുത്തൂറ്റ് കോര്‍പ്പറേറ്റ് ഓഫീസിലാണ്. ഇവിടെ ഓഡിറ്ററാണ് ബാദുഷ.  à´…പ്പൂസാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നില്ല. പക്ഷേ, ചിരിച്ചപ്പോള്‍  à´¸à´‚ശയം മാറി.
'à´† സമയം കലൂര്‍ സെവന്‍ത് ഡേ സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുകയായിരുന്നു ഞാന്‍. ഒരു ദിവസം പൂമാമച്ചി  (കൊച്ചിന്‍ ഹനീഫ) വന്നിട്ടു പറഞ്ഞു, 'വേഗം റെഡിയായാല്‍  à´®à´®àµà´®àµ‚ക്കായെ കാണാന്‍ പോകാം'. ഞാന്‍ ചാടി പുറപ്പെട്ടു. അവിടെ ചെന്നപ്പോഴാണ് അറിയുന്നത്, മമ്മൂക്കയുടെ മകനായി അഭിനയിക്കാനാണ് എന്നെ കൊണ്ടു വന്നിരിക്കുന്നത് എന്ന്',ബാദുഷ ഓര്‍മകളിലേക്ക് വീണു.badushaഫോട്ടോ: ശ്രീജിത്. പി. രാജ്‌
അപ്പൂസ് റിലീസായ ശേഷം ബാദുഷയായിരുന്നു നാട്ടിലെ താരം. കടകളുടെ ഉദ്ഘാടനങ്ങള്‍ തൊട്ട് സാംസ്‌കാരിക സമ്മേളനങ്ങള്‍ക്കു വരെ ബാദുഷയെ വേണം.'പല ഭാഗത്തായി നൂറിലേറെ കടകള്‍ ഞാന്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ട്.  à´…ഞ്ച് ഉദ്ഘാടനങ്ങള്‍ വരെ ചെയ്ത ദിവസങ്ങളുണ്ട്',ബാദുഷ ചിരിച്ചു.അപ്പൂസിലെ അഭിനയം ബാദുഷയ്ക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തു. സിനിമ ഒരുപാടു പേരുടെ സ്‌നേഹം നേടി തന്നെങ്കിലും ഒരാള്‍ക്ക് തന്നോട് ഭയങ്കര ദേഷ്യമായിരുന്നുവെന്ന് ബാദുഷ ഓര്‍ക്കുന്നു, 'പോസ്റ്റുമാന്.  à´ªà´¾à´µà´‚, ചാക്കില്‍ ചുമന്നാണ് കത്തുകള്‍ കൊണ്ടുവരിക. സിനിമ റിലീസ് ചെയ്ത് രണ്ടു വര്‍ഷത്തോളം ഇതായിരുന്നു അവസ്ഥ. ആരാധകരാണ് കത്തുകള്‍ അയയ്ക്കുന്നതെന്ന ധാരണയൊന്നും എനിക്കുണ്ടായിരുന്നില്ല. ഉമ്മ കുത്തിയിരുന്ന് കത്തുകള്‍ വായിച്ച് മറുപടി അയയ്ക്കുമായിരുന്നു.'ലൊക്കേഷന്‍ ഓര്‍മ്മകള്‍
ചേര്‍ത്തലയിലായിരുന്നു അപ്പൂസിന്റെ ഷൂട്ടിങ്ങ്. മഹാവികൃതിയായ തന്നെ മെരുക്കാന്‍ ഫാസില്‍ പയറ്റിയ തന്ത്രം ബാദുഷ ഓര്‍മിച്ചു, 'പാച്ചിക്ക പോക്കറ്റ് നിറയെ ചോക്‌ലേറ്റുമായാണ് വരിക. ആദ്യം ഒരു ചോക്‌ലേറ്റ് തരും. ഒന്നുകൂടി ചോദിച്ചാല്‍, ഒരു സീന്‍ പറഞ്ഞു തരും. അതുപോലെ ചെയ്താല്‍ മാത്രം അടുത്ത ചോക്‌ലേറ്റ്. അങ്ങനെ സിനിമ മുഴുവന്‍ ഷൂട്ട് ചെയ്തു. അന്നു ഞാന്‍ വിചാരിച്ചിരുന്നത് സിനിമയില്‍ എന്റെ പ്രതിഫലം ചോക്‌ലേറ്റാണെന്നാണ്.'
badushaഅന്ന് ലൊക്കേഷനില്‍ ബാദുഷയ്ക്ക് മൂന്നു കൂട്ടുകാരുണ്ടായിരുന്നു. ഫാസിലിന്റെ മക്കള്‍ ഫഹദും ഫര്‍ഹാനും മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കറും.'ഷൂട്ടിങ്ങ് ഇടവേളകളില്‍ ഞങ്ങള്‍ കളിച്ചു തകര്‍ക്കും. ഫഹദിനെ കാണാന്‍ നല്ല ഭംഗിയായിരുന്നു. നീല പൂച്ചകണ്ണൊക്കെയായിട്ട്. സിനിമയില്‍ പാട്ടുസീനൊക്കെ വരുമ്പോള്‍ ഫഹദിനെയും പിടിച്ചു നിര്‍ത്തും. ഫര്‍ഹാന്‍ അന്ന് കുഞ്ഞാണ്. ദുല്‍ക്കര്‍ സെറ്റില്‍ വരുമ്പോഴെല്ലാം കൈയിലൊരു കളിപ്പാട്ടം കാണും. മിക്കവാറും അതൊരു ടോയ് കാര്‍ ആയിരിക്കും. എന്നിട്ട് വലിയ ആളുകളെ പോലെ കാറിനെ കുറിച്ചൊക്കെ സംസാരിക്കും.'കൂടെ അഭിനയിച്ചവരില്‍ മമ്മൂട്ടിയേയും സുരേഷ്‌ഗോപിയേയും പിന്നീട് പലവട്ടം കണ്ടിട്ടുണ്ടെങ്കിലും അമ്മയായി അഭിനയിച്ച ശോഭനയെ പിന്നെ കണ്ടിട്ടേയില്ല.അപ്പൂസ് കഴിഞ്ഞ് ധാരാളം സിനിമകളിലേക്ക് അവസരം വന്നെങ്കിലും ബാദുഷ അഭിനയിച്ചില്ല. 'ഭീഷ്മാചാര്യയില്‍ ഒരു പാട്ടുസീനില്‍ മാത്രമാണ്  à´…ഭിനയിച്ചത്. സിനിമയില്‍ നിന്നാല്‍ പഠനം കുളമാ കുമെന്നായിരുന്നു വാപ്പയുടെ പേടി. പക്ഷേ,അപ്പൂസിന്റെ ഗ്ലാമര്‍ പിന്നെയും ഏറെ കാലം ഉണ്ടായിരുന്നു. സ്‌കൂളിലും കോളേജിലുമൊക്കെ  à´Ÿàµ€à´šàµà´šà´°àµâ€à´®à´¾à´°àµâ€à´•àµà´•àµ പ്രത്യേക സ്‌നേഹമായിരുന്നു', ബാദുഷ അല്പനേരം അപ്പൂസായി.

വീണ്ടും സിനിമ
ബാദുഷ സിനിമയില്‍ വരണമെന്ന് കൂടുതല്‍ ആഗ്രഹിച്ചത് കൊച്ചിന്‍ ഹനീഫയാണ്. പൂ പോലത്തെ ഹൃദയമുള്ള മാമന്‍ എന്ന അര്‍ത്ഥത്തിലാണ് ഹനീഫയെ ബാദുഷ 'പൂമാമച്ചി' എന്നു വിളിച്ചിരുന്നത്. 'കുടുംബത്തോട് വലിയ സ്‌നേഹമായിരുന്നു പൂമാമച്ചിക്ക്. കൂട്ടുകുടുംബത്തില്‍ എല്ലാവരേയും കൂട്ടി നിര്‍ത്തിയ കണ്ണിയായിരുന്നു അദ്ദേഹം. കുടുംബത്തില്‍ തനിക്കു ശേഷവും ഒരാള്‍ സിനിമയില്‍ ഉണ്ടാകണം എന്നത് അദ്ദേഹത്തിന്റെ മോഹമായിരുന്നു. ഒരിക്കല്‍ അദ്ദേഹം ചോദിച്ചു, 'നിനക്ക് സിനിമയില്‍ വീണ്ടും അഭിനയിക്കണോ?'അന്ന് ഞാനൊന്നും മിണ്ടിയില്ല. അതൊരു വലിയ മണ്ടത്തരമായെന്ന് പിന്നീടെനിക്ക് ബോധ്യപ്പെട്ടു. സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ താല്പര്യം തോന്നിയ സമയത്ത്, മാമനില്ല. അദ്ദേഹം മരിച്ചു',ബാദുഷയുടെ കണ്ണുകള്‍ നിറയുന്നു.
കൊച്ചിന്‍ ഹനീഫ മരിച്ച ശേഷം ബാദുഷ അവസരങ്ങള്‍ അന്വേഷിച്ച് പല സംവിധായകരേയും നടന്‍മാരേയും പോയി കണ്ടു. 'പഴയ അപ്പൂസാണെന്നു കേള്‍ക്കുമ്പോള്‍ അവര്‍ സ്‌നേഹം തരും. പിന്നീടറിയിക്കാം എന്നു പറഞ്ഞ് യാത്രയാക്കുകയും ചെയ്യും. പിന്നെ യാതൊരു വിവരവും കാണില്ല', ബാദുഷയ്ക്ക് നിരാശ.അങ്ങനെയിരിക്കെയാണ് 'മുംബൈ ടാക്‌സി'എന്ന സിനിമയില്‍ നായക വേഷത്തില്‍ ബാദുഷ വരുന്നത്. 'എന്റെയൊരു സുഹൃത്തുവഴിയാണ് ഞാനീ സിനിമയില്‍ എത്തുന്നത്. ഈ സിനിമയുടെ എ ടു സെഡ് കാര്യങ്ങളും ചെയ്തത് ചെറുപ്പക്കാര്‍. ഇതൊരു നല്ല തുടക്കമായി ഞാന്‍ കാണുന്നു.'ഉയരങ്ങള്‍ സ്വപ്‌നം കാണുകയാണ് നമ്മുടെ സ്വന്തം അപ്പൂസ്.
കടപ്പാട്: മാതൃഭൂമി

Related News