Loading ...

Home India

പുണ്യ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിനായി പ്രധാനമന്ത്രി കേദാര്‍നാഥില്‍

ന്യൂഡല്‍ഹി: പുണ്യ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാര്‍നാഥില്‍ എത്തി. കേദാര്‍നാഥിലെ വിവിധ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം മോദി നാളെ ബദരീനാഥിലേക്ക് പോകും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് മോദി കേദാര്‍നാഥില്‍ എത്തുന്നത്. കേദാര്‍നാഥ് മാത്രം സന്ദര്‍ശിക്കാനാണ് പ്രധാനമന്ത്രി ആദ്യം പദ്ധതിയിട്ടതെങ്കിലും പിന്നീട് ബദരിനാഥ്‌ സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി സംഘം ഇതിനകം പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ എത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി. കൂടാതെ താമസസൗകര്യം അടക്കമുള്ളവയും ഇതിനകം ഒരുക്കിയിട്ടുണ്ട്. ഒപ്പം കനത്ത മഞ്ഞുവീഴ്ചയുണ്ടായാല്‍ അതിവേഗം മോദിയെ മാറ്റുന്നതിനുള്ള പദ്ധതിയും തയാറാക്കിയിട്ടുണ്ട്.

Related News