Loading ...

Home National

ഒന്നര ലക്ഷം കിലോമീറ്റര്‍, 142 റാലികള്‍; മോദിയുടെ തെരഞ്ഞെടുപ്പ് കാലം ഇങ്ങനെ

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം പ്രധാന മന്ത്രി നരേന്ദ്ര മോഡി രാജ്യത്തുടനീളം 1.5 ലക്ഷം കിലോമീറ്റര്‍ യാത്ര ചെയ്‌തെന്നും 142 യോഗങ്ങളില്‍ പങ്കെടുത്തെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ. വേനല്‍ക്കാലത്തു 46 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്ന സമയത്തതാണ് മോഡി ഇത്രയധികം ദൂരം സഞ്ചരിച്ച്‌ ബിജെപിയുടെ തെരെഞ്ഞെടുപ്പ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയതെന്നും ഷാ പറഞ്ഞു. രാജ്യത്തിന്റെ എല്ലാ കോണുകളിലും പ്രധാനമന്ത്രി എത്തി. ഒന്നര കോടി ജനങ്ങളെ റാലികളിലും പൊതുയോഗങ്ങളിലുമായി അദ്ദേഹം നേരിട്ട് അഭിസംബോധന ചെയ്തു. ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും സര്‍വതലസ്പര്‍ശിയായ പ്രചാരണ പരിപാടികളാണ് തങ്ങള്‍ നടത്തിയതെന്നും അമിത് ഷാ അറിയിച്ചു. മോദിക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. നേരത്തെ 312 ലോക്‌സഭാ മണ്ഡലങ്ങളിലായി 161 റാലികളിലും 18 റോഡ് ഷോകളിലും തന്‍ പങ്കെടുത്തിരുന്നെനും പങ്കെടുത്തെന്നും അമിത് ഷാ അവകാശപ്പെട്ടിരുന്നു.

Related News