Loading ...

Home National

മന്ത്രിസഭാംഗങ്ങളെ റൂമില്‍ പൂട്ടിയിട്ട ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്- രാഹുല്‍ഗാന്ധി

ഹിമാചല്‍പ്രദേശ്: പ്രധാനമന്ത്രി നരേന്ദ്ര മോദി 2018 ല്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചത് തന്റെ ഔദ്യോഗിക വസതിയില്‍ മന്ത്രിസഭാംഗങ്ങളെ റൂമില്‍ പൂട്ടിയിട്ട ശേഷമാണെന്ന് രാഹുല്‍ഗാന്ധി.ഇക്കാര്യം വെളിപ്പെടുത്തിയത് തനിക്ക് സുരക്ഷയൊരുക്കുന്ന സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പിലെ ഭടന്മാരാണ്.അവരുടെ വെളിപ്പെടുത്തല്‍ സത്യം തന്നെയാണ്,മോദിയുടെ കാബിനറ്റ് മന്ത്രിമാര്‍ നോട്ട് നിരോധനം പ്രഖ്യാപിക്കുമ്ബോള്‍ 7 റേസ് കോഴ്സ് റോഡിലെ ഔദ്യോഗിക വസതിയില്‍ തടങ്കലിലായിരുന്നു -രാഹുല്‍ തെരഞ്ഞെടുപ്പ് റാലിയില്‍ വെളിപ്പെടുത്തി. " നരേന്ദ്ര മോദി സ്വപ്നലോകത്താണ് ജീവിക്കുന്നത്. പ്രധാനമന്ത്രിയുടെ അറിവില്ലായ്മയുടെ തെളിവാണ് ബാലാകോട്ട് വ്യോമാക്രമണത്തെക്കുറിച്ചുള്ള മേഘ -റഡാര്‍ പരാമര്‍ശം. വ്യോമസേനാംഗങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നായിരുന്നു മോദിയുടെ ഉപദേശം. മേഘങ്ങള്‍ പാകിസ്‌താന്റെ റഡാറുകളുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ വ്യോമസേനയെ സഹായിക്കുമെന്ന പരാമര്‍ശത്തില്‍ അദ്ദേഹം ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. തന്നെ കേള്‍ക്കുന്ന ജനതയെ കേള്‍ക്കാന്‍ മോദി ഒരിക്കലും തയ്യാറല്ല -രാഹുല്‍ പറഞ്ഞു.

Related News