Loading ...

Home Education

അമൃത സര്‍വകലാശാല എംടെക് 2019-ന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം
അമൃത വിശ്വവിദ്യാപീഠം 33 സ്‌പെഷലൈസേഷനുകളുള്ള എം.ടെക് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. കൊല്ലം അമൃതപുരി, കോയമ്ബത്തൂര്‍, ബംഗളുരു എന്നീ ക്യാംപസുകളിലാണ് പുതിയതായി അവതരിപ്പിക്കുന്ന ഈ എം.ടെക് കോഴ്‌സുകള്‍ നടത്തുന്നത്. ഗേറ്റ് പാസായവര്‍ അല്ലെങ്കില്‍ രണ്ട് വര്‍ഷമെങ്കിലും പ്രവര്‍ത്തിപരിചയമുള്ളവര്‍ അല്ലെങ്കില്‍ അക്കാദമിക്‌സില്‍ 8.5 സിജിപിഎ നേടിയവര്‍ അല്ലെങ്കില്‍ 7 സിജിപിഎയോടുകൂടി അമൃത വിശ്വ വിദ്യാപീഠത്തില്‍നിന്ന് പാസായവര്‍ എന്നിവര്‍ക്കാണ് പ്രവേശനം ലഭിക്കുക.
ഗേറ്റ് പാസായവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് പുറമെ പഠനത്തില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് സംസ്ഥാനതല എന്‍ട്രന്‍സ് പരീക്ഷയില്‍ അല്ലെങ്കില്‍ ബിരുദതലത്തില്‍ നേടിയ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ പ്രതിമാസം 5000 രൂപ വരെ സ്‌കോളര്‍ഷിപ്പായി ലഭിക്കും. എംടെകിന് അഡ്മിഷന്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ www.amrita.edu/mtech എന്ന വെബ്‌പേജില്‍ ഇഷ്ടപ്പെട്ട സ്‌പൈഷലൈസേഷന്‍ തെരഞ്ഞെടുത്ത് അപേക്ഷാ ഫീ നല്കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.

Related News