Loading ...

Home National

ലോക്‌സഭാ തെരഞ്ഞെടുപ്പ്; അവസാനഘട്ട പ്രചരണം നാളെ അവസാനിക്കും; 59 മണ്ഡലങ്ങളില്‍ ഞായറാഴ്ച വോട്ടെടുപ്പ്

പതിനെഴാം ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചരണം നാളെ അവസാനിക്കും. എഴ് സംസ്ഥാനങ്ങളിലെ 59 ലോകസഭാ മണ്ഡലങ്ങളിലെ പ്രചരണമാണ് നാളെ അവസാനിക്കുക. അവസാന സാഹചര്യം അവലോകനം ചെയ്ത ബിജെപി ഇന്നും നാളയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടുതല്‍ റാലികള്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രഖ്യാപിച്ചു. അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കൊണ്‍ഗ്രസ്സിന് വേണ്ടിയും ഇന്നും നാളെയും വിവിധ റാലികളിലും റോഡ് ഷോകളിലും പങ്കെടുക്കും.
പതിനെഴാം ലോക്‌സഭ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെയ്ക്ക്. 543 ല്‍ ശേഷിക്കുന്ന 59 മണ്ഡലങ്ങള്‍ ഞയറാഴ്ച വോട്ട് ചെയ്യും. ഇതിന് മുന്നോടിയായി ഇപ്പോള്‍ നടക്കുന്ന പരസ്യ പ്രചരണം പശ്ചിമ ബംഗാള്‍ ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ നാളെ കൊട്ടിക്കലാശിക്കും. പശ്ചിമ ബംഗാളിലെ പ്രചരണം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ഇന്നാണ് അവസാനിക്കുന്നത്.


Related News