Loading ...

Home USA

ലോകമെമ്ബാടുമുള്ള മുസ്‌ലിംകള്‍ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് യു എസ് പ്രസിഡന്റ്

വാഷിങ്ടണ്‍ : ലോകമെമ്ബാടുമുള്ള മുസ്‌ലിംകള്‍ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ ട്രംപ് ഒരുക്കിയ ഇഫ്താര്‍ വിരുന്നിലാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിരുന്നില്‍ അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. ന്യൂസിലന്‍ഡിലും ശ്രീലങ്കയിലേയും കാലിഫോര്‍ണിയയിലേയും പിറ്റ്‌സ്ബര്‍ഗിലേയും അക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്കൊപ്പമാണ് തന്റെ മനസെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. തീവ്രവാദത്തേയും മതഭ്രാന്തിനേയും ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കും. എല്ലാ ജനങ്ങള്‍ക്കും ഭീതി കൂടാതെ പ്രാര്‍ത്ഥന നടത്താന്‍ അവസരമുണ്ടാക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

Related News