Loading ...

Home USA

വൈറ്റ് ഹൗസില്‍ ട്രംപ് ഇഫ്താര്‍ ഒരുക്കി

യുഎസ്: അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ട്രംപ് വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി. രണ്ടാം തവണയാണ് ട്രംപ് ഇഫ്താര്‍ വിരുന്നൊരുക്കിയത്. ലോകമൊട്ടാകെയുള്ള മുസ്‌ലിംകള്‍ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കാലഘട്ടമാണിതെന്ന് ട്രംപ് സല്‍ക്കാരത്തിനിടെ പരാമര്‍ശമുന്നയിച്ചു. ന്യൂസിലന്‍ഡിലെ മുസ്‌ലിം പള്ളിയിലുണ്ടായ വെടിവെയ്പ്പില്‍ മരണപ്പെട്ടവര്‍ക്കൊപ്പമാണ് തന്റെ മനസെന്നും ട്രംപ് പറഞ്ഞു. ഒപ്പം ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്ഫോടനവും കാലിഫോര്‍ണിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ നടന്ന അക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരേയും ട്രംപ് അനുസ്മരിച്ചു. തീവ്രവാദത്തേയും മതഭ്രാന്തിനേയും ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്നും ട്രംപ് ഇഫ്താര്‍ വിരുന്നിടെ ആഹ്വാനം ചെയ്തു.

Related News