Loading ...

Home Africa

നൈജീരിയ സ്ഫോടനങ്ങളിൽ 50 മരണം; 67 പേർക്കു പരുക്ക്

 à´®à´¸àµà´œà´¿à´¦à´¿à´²àµà´‚ റസ്റ്ററന്റിലും ക്രിസ്ത്യൻ പള്ളിയിലും നടന്ന ബോംബു സ്ഫോടനങ്ങളിൽ 50 പേർ കൊല്ലപ്പെട്ടു. 67 പേർക്കു പരുക്കേറ്റു. ജോസ് നഗരത്തിൽ ഞായറാഴ്ച രാത്രിയാണ് മസ്ജിദിലും റസ്റ്ററന്റിലും ആക്രമണം നടന്നത്. സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഭീകര സംഘടനയായ ബൊക്കോ ഹറാമാണ് കൂട്ടക്കൊലയ്ക്കു പിന്നിലെന്നാണു സൂചന.റസ്റ്ററന്റിൽ ചാവേറാക്രമണമാണു നടന്നത്. ആളുകൾ തിങ്ങിനിറഞ്ഞ ഇവിടേക്ക് ഓടിക്കയറി അക്രമി നടത്തിയ സ്ഫോടനത്തിൽ 23 പേർ കൊല്ലപ്പെട്ടു. തുടർന്നായിരുന്നു മസ്ജിദിലെ ആക്രമണം. വാഹനങ്ങളിലെത്തിയ തോക്കുധാരികൾ നടത്തിയ വെടിവയ്പിലും ഗ്രനേഡ് ആക്രമണത്തിലും 21 പേർ കൊല്ലപ്പെട്ടു.

വടക്കുകിഴക്കൻ നൈജീരിയയിൽ ക്രിസ്ത്യൻ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ ആറുപേരും മരിച്ചു.നൈജീരിയയിൽ സ്വതന്ത്ര ഇസ്‌ലാമിക രാജ്യത്തിനുവേണ്ടി പോരാടുന്ന ബൊക്കൊ ഹറാം 2009 മുതൽ ഭീകരാക്രമണങ്ങൾ നടത്തിവരികയാണ്.

Related News