Loading ...

Home cinema

ബോളിവുഡിന‌് മധുപകരാന്‍

തിളങ്ങുന്ന കണ്ണും ചിരിയും സ്വന്തമായുള്ള അന്നത്തെ ആ സുന്ദരി വീണ്ടും തിരിച്ച്‌ വരുന്നു. റോജ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ തമിഴകത്തിനകത്തും പുറത്തും ആരാധകരെ സൃഷ്ടിച്ച സുന്ദരിയായ മധുബാല തന്നെ. തിരിച്ചുവരവ‌് ബോളിവുഡിലേക്കാവുമ്ബോള്‍ എല്ലാവരെയും ഒന്നു പേടിപ്പിക്കണമല്ലോ. അതിനുപറ്റിയത‌് ഹൊറര്‍ ഫിലിം ആണ‌്. അതെ, ഖല്ലി ബല്ലി എന്ന ചിത്രത്തിലൂടെ പ്രിയനായിക മധുബാല ബോളിവുഡിലേക്ക‌് തിരിച്ചുവരികയാണ‌്. ഈ വര്‍ഷം സീതരാമ കല്യാണ, പ്രീമിയര്‍ പദ‌്മിനി എന്നീ കന്നഡ സിനിമകളിലും അഗ്നി വേഴ‌്സസ‌് ദേവി എന്ന തമിഴ‌് ചിത്രത്തിലും മധുബാല അഭിനയിച്ചിരുന്നു. എന്നാല്‍, തന്റെ പ്രധാന തട്ടകമായ ബോളിവുഡിലേക്ക‌് എത്താന്‍ കുറച്ചുവൈകിയെന്ന‌് മധുബാല പറഞ്ഞു. മികച്ച അവസരം ലഭിക്കാത്തതിനാലാണ‌് ബോളിവുഡിലേക്ക‌ുള്ള വരവ‌് വൈകിയതെന്ന‌ും മധു പറയുന്നു. തൊണ്ണൂറുകളില്‍ ബോളിവുഡിലും തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ഒരുപിടി ഹിറ്റ‌് ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ നടിയാണ‌് മധുബാല. 1991ല്‍ ഫൂല്‍ ഓര്‍ കാണ്ഡേ എന്ന ചിത്രത്തിലൂടെയാണ‌് സിനിമയിലെത്തിയത‌്. പിന്നീട‌് റോജ, ജെന്റില്‍മാന്‍, യോദ്ധ തുടങ്ങിയ ചിത്രങ്ങളിലൂടെ മിന്നിച്ചു. 2011ല്‍ ലവ‌് യു മിസ‌്റ്റര്‍ കലാകാര്‍ എന്ന ചിത്രത്തിലാണ‌് അവസാനമായി അഭിനയിച്ചത‌്. പിന്നീട‌് മധുബാലയെക്കുറിച്ച‌് ഒരുവിവരവുമുണ്ടായില്ല. എല്ലാ തിരക്കുകളില്‍നിന്നും ഒഴിഞ്ഞ‌് താന്‍ മുംബൈയില്‍ സിനിമയെ നോക്കിക്കാണുകയായിരുന്നുവെന്ന‌് മധുബാല മുംബൈ മിററിന‌് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 2017ല്‍ ആരംഭ‌് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ വീണ്ടും ക്യാമറയ‌്ക്ക‌് മുന്നിലെത്തി.
ആരംഭില്‍ കൂടെ പരിപാടി അവതരിപ്പിച്ച രജനീഷാണ‌് തന്നെ വീണ്ടും സിനിമയിലേക്ക‌് കൊണ്ടുവരുന്നതെന്ന‌് മധുബാല പറഞ്ഞു. ഖല്ലി ബല്ലി എന്ന ചിത്രത്തിലേക്ക‌് മധുബാലയെ നിര്‍ദേശിച്ചത‌് രജനീഷാണ‌്.

Related News