Loading ...

Home Gulf

ഖത്തറിലേക്ക് 1000 നഴ്‌സുമാരെ നിയമിക്കുന്നു

ദോഹ: 1,000 നഴ്‌സുമാരെ നിയമിക്കാനൊരുങ്ങി ഹമദ്‌ മെഡിക്കല്‍ കോര്‍പറേഷന്‍(എച്ച്‌എംസി). നഴ്‌സ്‌, മിഡ്‌വെഫ്‌ സേവനം കൂടുതല്‍ ശക്‌തമാക്കാനും നിലവിലുള്ള സ്വദേശി നഴ്‌സുമാരെ ഉയര്‍ന്ന തസ്‌തികകളിലേക്ക്‌ ഉയര്‍ത്തുമ്ബോള്‍ വരുന്ന ഒഴിവുകള്‍ നികത്താനുമായാണ്‌ പുതിയ നിയമനം. ഈ വര്‍ഷംതന്നെ പുതിയ നഴ്‌സുമാര്‍ ജോലിയില്‍ പ്രവേശിക്കുമെന്നാണ് സൂചന. മലയാളി നഴ്‌സുമാര്‍ക്ക്‌ ഖത്തറില്‍ കൂടുതല്‍ തൊഴിലവസരം ഇതിലൂടെ ലഭിക്കും. ഉയര്‍ന്ന യോഗ്യതയും കഴിവുമുള്ള നഴ്‌സുമാരെയാണ്‌ എച്ച്‌എംസി നിയമിക്കുകയെന്ന്‌ ചീഫ്‌ നഴ്‌സിങ്‌ ഓഫിസര്‍ ഡോ. നിക്കോള റൈലി അറിയിച്ചു. നഴ്‌സിങ്ങില്‍ ബിരുദമുള്ളവര്‍ക്കു മാത്രമാണ്‌(ബിഎസ്‌സി നഴ്‌സിങ്‌) നിയമനം. എച്ച്‌എംസിയില്‍ ഇപ്പോള്‍ 11,000 നഴ്‌സുമാരുണ്ട്‌. പുതിയ നിയമനം കൂടി കഴിയുന്നതോടെ ഇത്‌ 12,000 ആയി വര്‍ധിക്കും.

Related News