Loading ...

Home sports

ഇന്ത്യയുടെ അടുത്ത ക്യാപ്റ്റന്‍ ആ താരം ; ഗംഭീര്‍ പറയുന്നു

വിരാട് കോഹ്ലിക്ക് ശേഷം ഇന്ത്യയെ നയിക്കാന്‍ അനുയോജ്യനായ താരമാണ് രോഹിത് ശര്‍മ്മയെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതംഗംഭീര്‍. കഴിഞ്ഞ ദിവസം നടന്ന ഒരു സ്വകാര്യ ചടങ്ങിനിടെയായിരുന്നു ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച്‌ ഈയടുത്ത് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഗംഭീര്‍ മനസ് തുറന്നത്. ഇന്ത്യന്‍ നായകനാകാനുള്ള എല്ലാവിധ കഴിവുകളുമുള്ള താരമാണ് രോഹിതെന്നാണ് ഗംഭീര്‍ പറയുന്നത്. രോഹിത് ശര്‍മ്മ ഐപിഎല്ലില്‍ 4 കിരീടങ്ങള്‍ ക്യാപ്റ്റനെന്ന നിലയില്‍ നേടിയിട്ടുണ്ടെന്നും, ഐപിഎല്ലിലെ കാര്യമെടുത്താല്‍ ഏറ്റവും വിജയിയായ നായകന്‍ അദ്ദേഹമാണെന്നും പറയുന്ന ഗംഭീര്‍, ഏഷ്യകപ്പടക്കം മറ്റ് പല ടൂര്‍ണമെന്റുകളിലും ഇന്ത്യയേയും കിരീടത്തിലേക്ക് നയിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. "കോഹ്ലിയില്ലാത്തപ്പോള്‍ മാത്രമുള്ള ഒരു ഓപ്ഷന്‍ മാത്രമല്ല മറിച്ച്‌ കോഹ്ലിക്ക് ശേഷം ഇന്ത്യന്‍ നായകനാവേണ്ടയാളാണ് രോഹിത്". ഗംഭീര്‍ പറഞ്ഞുനിര്‍ത്തി.

Related News