Loading ...

Home sports

ലോകകപ്പില്‍ ഇന്ത്യയുടെ എക്സ് ഫാക്ടര്‍ ഈ രണ്ട് താരങ്ങള്‍ ; ഇതിഹാസ താരം പറയുന്നു

ഇംഗ്ലണ്ടില്‍ ഇത്തവണ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ എക്സ് ഫാക്ടറാവുക വിരാട് കോഹ്ലിയും, ജസ്പ്രിത് ബുംറയുമാണെന്ന് വെസ്റ്റിന്‍ഡീസ് ഇതിഹാസ താരംമൈക്കല്‍ ഹോള്‍ഡിംഗ്. കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുമ്ബോളായിരുന്നു ഹോള്‍ഡിംഗ് ഇക്കാര്യത്തില്‍ മനസ് തുറന്നത്. ലോകകപ്പില്‍ ഇന്ത്യന്‍ പ്രകടനത്തില്‍ ഏറ്റവും നിര്‍ണായകമാവുക നായകന്‍ വിരാട് കോഹ്ലിയുടേയും, പേസ് ബൗളര്‍ ജസ്പ്രിത് ബും റയുടേയും പ്രകടനമായിരിക്കുമെന്നാണ് ഹോള്‍ഡിംഗ് പറയുന്നത്. ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തരാന്‍ പോന്ന മികവ് ഈ രണ്ട് താരങ്ങള്‍ക്കുമുണ്ടെന്നും, ഇന്ത്യയുടെ പ്രകടനത്തില്‍ വളരെയധികം പ്രധാനമാകും കോഹ്ലിയും, ബുംറയുമെന്നും ഹോള്‍ഡിംഗ് കൂട്ടിച്ചേര്‍ത്തു. ലോകകപ്പില്‍ ഇന്ത്യയോ, ഇംഗ്ലണ്ടോ കിരീടം ഉയര്‍ത്തിയാല്‍ താന്‍ അത്ഭുതപ്പെടില്ലെന്നും കാരണം ഇപ്പോളത്തെ അവസ്ഥയില്‍ ഈ രണ്ട് ടീമുകള്‍ക്കുമാണ് ലോകകപ്പ് നേടാനുള്ള ഏറ്റവും മികച്ച സാധ്യതകളെന്നും ഹോള്‍ഡിംഗ് പറഞ്ഞു‌. ഇന്ത്യ സ്ഥിരതയോടെ കളിക്കുന്ന മികച്ച താരങ്ങളുള്ള ടീമാണെന്നും, ഇംഗ്ലണ്ടിന്റേത് സന്തുലിതമായ സംഘമാണെന്നും അഭിപ്രായപ്പെടുന്ന ഹോള്‍ഡിംഗ്, ചാമ്ബ്യന്‍ ടീമുകളായ ഇവര്‍ക്ക് സമ്മര്‍ദ്ദ ഘട്ടത്തില്‍ എങ്ങനെ കളിക്കണമെന്ന് നന്നായി അറിയാമെന്നും കൂട്ടിച്ചേര്‍ത്തു.

Related News