Loading ...

Home International

വിവാഹമോചിതരോടു മയമുള്ള സമീപനത്തിന് സിനഡ് തീരുമാനം

വത്തിക്കാൻ സിറ്റി∙ വിവാഹ ബന്ധം വേർപെടുത്തിയ ദമ്പതിമാരുടെ കാര്യത്തിൽ മയമുള്ള സമീപനം സ്വീകരിക്കാൻ റേമിൽ മൂന്നാഴ്ച നീണ്ട സിനഡിൽ ധാരണയായി. എന്നാൽ സ്വവർഗ ലൈംഗികത സംബന്ധിച്ച നിലപാടിൽ കാർക്കശ്യം തുടരും.ഇരുപതു ദിവസം നീണ്ട സിനഡ് ഇന്നലെ 270 സിനഡ് പിതാക്കന്മാരും ഒരുമിച്ചു നടത്തിയ പ്രാർഥനയോടെ സമാപിച്ചു. സഹോദരസഭകളുടെ പതിനാലു പ്രതിനിധികളും പതിനേഴു ദമ്പതികളും പതിനേഴു വ്യക്തികളും പങ്കെടുത്തു. സിനഡിനെ ഫ്രാൻസിസ് മാർപാപ്പ ആറു പ്രാവശ്യം അഭിസംബോധന ചെയ്‌തു.

പൊതുസമ്മേളനത്തിൽ സിനഡിന്റെ ഇറ്റാലിയൻ ഭാഷയിലുള്ള അവസാന പ്രമേയം വായിച്ചു. 248 ഭേദഗതികൾ അവസാന പ്രമേയത്തോടു കൂട്ടിച്ചേർത്തു. ഉച്ചകഴിഞ്ഞ് നടന്ന പതിനെട്ടാമത് പൊതുസമ്മേളനത്തിൽ 94 ഖണ്‌ഡികകളുള്ള അവസാന പ്രമേയം വോട്ടിനിട്ടു പാസാക്കി.ഇന്ന് രാവിലെ പത്തിന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന നടക്കും.

Related News