Loading ...

Home special dish

ഇന്നത്തെ നോമ്ബ് തുറ വിഭവം; ഏത്തപ്പഴം കൊണ്ടുണ്ടാക്കുന്ന കായ്‌പോള

നോമ്ബു തുറ എപ്പോഴും വിഭവസമൃദ്ധമായിരിക്കും.ആദ്യ കാലങ്ങളില്‍ സമൂസ, കട്‌ലെറ്റ്, പഴംപൊരി പോലുള്ള വിഭവങ്ങളാണ് കേരളത്തില്‍ മലബാറൊഴികെയുള്ള മേഖലകളില്‍ വിളമ്ബിയിരുന്നതെങ്കില്‍ ഇന്ന് മലബാറിന്റെ സ്വന്തം മുട്ടമാല, മുട്ടസുര്‍ക്ക, ചട്ടിപ്പത്തിരി, എന്നീ വിഭവങ്ങളും നമ്മുടെ തീന്‍മേശകളില്‍ ഇടംപിടിച്ചു തുടങ്ങി. അത്തരത്തില്‍ കേരളമൊട്ടാകെ പ്രിയങ്കരമായ ഒന്നാണ് ഏത്തപ്പഴം കൊണ്ടുണ്ടാക്കുന്ന കായ്‌പോള. ആവശ്യമായ ചേരുവകള്‍ നേന്ത്രപ്പഴം (ഏത്തപ്പഴം) - നാലെണ്ണം ചെറുതായി അരിഞ്ഞത്.
മുട്ട - 5
നെയ്യ് - 4 സ്പൂണ്‍
ഏലക്ക -2ണ്ണം പൊടിച്ചത്
പഞ്ചസാര - നിങ്ങളുടെ ഇഷ്ട്ടം പോലെ ചേര്‍ക്കാം
അണ്ടിപ്പരിപ്പ് - 50 ഗ്രാം

ഉണക്ക മുന്തിരി - 50 ഗ്രാ
  
ഉണ്ടാക്കുന്ന വിധം നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി നെയ്യൊഴിക്കുക. ഇതിലേക്ക് അണ്ടിപ്പരിപ്പ് ഇട്ട് മൂപ്പിച്ചെടുക്കുക. കളര്‍ മാറി തുടങ്ങുമ്ബോ ഇതിലേക്ക് മുന്തിരി ഇടാം. ഇത് കോരി മാറ്റുക. പിന്നീട് ചട്ടിയിലേക്ക് അരിഞ്ഞുവെച്ച ഏത്തപ്പഴം ഇട്ട് വഴറ്റുക. ചെറുതായിട്ട് ബ്രൗണ്‍ നിറമാവുമ്ബോള്‍ അതും കോരി എടുത്തു വക്കുക. മുട്ടയും, പഞ്ചസാരയും, ഏലക്കായും ചേര്‍ത്ത് നന്നായി ഇളക്കി ഇതേ ചട്ടിയില്‍ ഒഴിക്കുക. ചൂടാവുമ്ബോ വഴറ്റിവെച്ച ഏത്തപ്പഴവും,അണ്ടിപ്പരിപ്പും മുന്തിരിയും ഇതിലേക്ക് ഇട്ട് ഇളക്കി അടച്ചു വക്കുക. തീ കുറച്ചു വെക്കണം . ഇടക്കു അടപ്പ് തുറന്ന് വെന്തോയെന്നു നോക്കാം. വെന്തു കഴിഞ്ഞാല്‍ ഒരു പാത്രത്തിലേക്ക് മാറ്റി നേരത്തെ മുകളില്‍ വന്ന ഭാഗം താഴേക്കാക്കി ഒന്ന് കൂടെ വേവിക്കാം. വെന്തുകഴിഞ്ഞാല്‍ പിന്നെ ഒരു പാത്രത്തിലേക്ക് മാറ്റി തണുക്കുമ്ബോള്‍ മുറിച്ചു കഴിക്കാം.


Related News