Loading ...

Home USA

ഇറാന്‍ അധിനിവേശത്തിന് പദ്ധതിയുമായി യുഎസ്

വാ​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി: 1,20,000 സൈ​​​നി​​​ക​​​രെ അ​​​യ​​​ച്ച്‌ ഇ​​​റാ​​​നി​​​ല്‍ അ​​​ധി​​​നി​​​വേ​​​ശം ന​​​ട​​​ത്താ​​​നു​​​ള്ള പ​​​ദ്ധ​​​തി യു​​​എ​​​സ് ആ​​ക്ടിം​​ഗ് പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി പാ​​​ട്രി​​​ക് ഷ​​​ന​​​ഹാ​​​ന്‍ ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് ജോ​​​ണ്‍ ബോ​​​ള്‍​​​ട്ട​​​നു കൈ​​​മാ​​​റി.

2003ല്‍ ​​​ഇ​​​റാ​​​ക്കി​​​ല്‍ അ​​​ധി​​​നി​​​വേ​​​ശം ന​​​ട​​​ത്താ​​​നും ഇ​​​ത്ര​​​യും സൈ​​​നി​​​ക​​​രെ​​​യാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്. പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ ആ​​​ഴ്ച​​​ക​​​ള്‍ മു​​​ത​​​ല്‍ മാ​​​സ​​​ങ്ങ​​​ള്‍ വ​​​രെ എ​​​ടു​​​ത്തേ​​ക്കാം. അ​​​ധി​​​നി​​​വേ​​​ശ പ​​​ദ്ധ​​​തി സം​​​ബ​​​ന്ധി​​​ച്ച റി​​​പ്പോ​​​ര്‍​​​ട്ടി​​​നോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കാ​​​ന്‍ ഷ​​​ന​​​ഹാ​​​ന്‍റെ ഓ​​​ഫീ​​​സ് ത​​​യാ​​​റാ​​​യി​​​ല്ല. ഇ​​​റാ​​​നു​​​മാ​​​യി യു​​​എ​​​സ് യു​​​ദ്ധം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും എ​​​ന്നാ​​​ല്‍ പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ അ​​​മേ​​​രി​​​ക്ക​​​ന്‍ താ​​​ത്പ​​​ര്യ​​​ങ്ങ​​​ള്‍ സം​​​ര​​​ക്ഷി​​​ക്കാ​​​ന്‍ വേ​​​ണ്ട​​​തു ചെ​​​യ്യു​​​മെ​​​ന്നും ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ സ​​​മി​​​തി വ​​​ക്താ​​​വ് ഗാ​​​ര​​​റ്റ് മാ​​​ര്‍​​​ക്വി​​​സ് പ​​​റ​​​ഞ്ഞു.

ഇ​​​റാ​​​ന്‍ എ​​​ന്തെ​​​ങ്കി​​​ലും പ്ര​​കോ​​പ​​നം സൃ​​ഷ്ടി​​ക്കാ​​ന്‍ തു​​​നി​​​ഞ്ഞാ​​​ല്‍ അ​​​തു വ​​​ലി​​​യ അ​​​ബ​​​ദ്ധ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു. ഇ​​​റാ​​​നി​​​ല്‍ ഭ​​​ര​​​ണ​​​മാ​​​റ്റം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​ണ്ടോ എ​​​ന്ന ചോ​​​ദ്യ​​​ത്തോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സൈന്യത്തെ അ യയ്ക്കാന്‍ പദ്ധതിയില്ലെന്നു ട്രംപ് വ്യക്തമാക്കി.

Related News