Loading ...

Home National

രാജ്യത്തെ നിര്‍മാണ കമ്ബനിയില്‍ നിന്ന് ലഭിക്കുന്നത് നിലവാരമില്ലാത്ത ആയുധങ്ങളെന്ന് കരസേന

ന്യൂഡല്‍ഹി: പൊതുമേഖലാ ആയുധ നിര്‍മാണസ്ഥാപനമായ ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് (ഒ എഫ് ബി) നല്‍കുന്ന വെടിക്കോപ്പുകള്‍ക്ക് നിലവാരമില്ലെന്നും വിഷയത്തില്‍ പ്രതിരോധമന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും കരസേന. ഇതുസംബന്ധിച്ച്‌ പ്രതിരോധ നിര്‍മാണ വിഭാഗം സെക്രട്ടറി അജയ് കുമാറിന് സേനാധികൃതര്‍ കത്തു നല്‍കി. വര്‍ഷങ്ങളായി വെടിക്കോപ്പുകള്‍ കാരണം ടാങ്കുകള്‍, പീരങ്കികള്‍ തുടങ്ങിയവ ഉപയോഗിക്കുമ്ബോള്‍ അപകടമുണ്ടാവുന്നതു പതിവാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ ഉണ്ടായ അപകടങ്ങള്‍ മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ സേന വ്യക്തമാക്കിയിട്ടുണ്ട്.
അര്‍ജുന്‍ ടാങ്ക്, വിവിധതരം പീരങ്കികള്‍, വ്യോമ പ്രതിരോധ തോക്കുകള്‍ തുടങ്ങിയവക്ക് നാശനഷ്ടമുണ്ടായെന്നും സൈനികര്‍ക്കു പരിക്കേറ്റെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, കരസേനയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഒ എഫ് ബി വെളിപ്പെടുത്തി. വെടിക്കോപ്പുകള്‍ സമഗ്രമായി പരിശോധിച്ച ശേഷമാണ് സേനക്ക് കൈമാറുന്നതെന്ന് അവര്‍ പറഞ്ഞു. പ്രതിരോധമന്ത്രാലയത്തിനു കീഴിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ക്വാളിറ്റി അഷ്വറന്‍സിന്റെ നിലവാര പരിശോധന വിഭാഗമാണ് പരിശോധന നടത്തുന്നത്. വെടിക്കോപ്പുകള്‍ കൈകാര്യം ചെയ്യുന്നരീതിയും സൂക്ഷിക്കുന്നവിധവും അപകടമുണ്ടാക്കാന്‍ ഇടയാക്കുമെന്ന് അവര്‍ വ്യക്തമാക്കി.
അമേരിക്കയില്‍ നിന്ന് കരസേന ഇറക്കുമതി ചെയ്ത ദീര്‍ഘദൂര പീരങ്കിയായ എം777 പൊഖ്‌റാനില്‍ 2017 സെപ്റ്റംബറില്‍ പരീക്ഷണം നടത്തുമ്ബോള്‍ കേടായിരുന്നു.അതിലുപയോഗിച്ച ഷെല്‍ പൊട്ടിത്തെറിച്ചതാണ് പീരങ്കി ഉപയോഗശൂന്യമാകാന്‍ കാരണമെന്നായിരുന്നു സേന നല്‍കിയ വിശദീകരണം. പ്രവര്‍ത്തനം തൃപ്തികരമല്ലെന്നുകണ്ട് ഒ എഫ് ബിയിലെ 13 മുതിര്‍ന്ന ഉദ്യോഗസ്ഥരെ പ്രതിരോധമന്ത്രാലയം ആ വര്‍ഷം പിരിച്ചുവിട്ടിരുന്നു.

Related News