Loading ...

Home Education

പരീക്ഷാ മൂല്യനിര്‍ണയത്തില്‍ നിന്നു വിട്ടു നില്‍ക്കുന്ന അധ്യാപകര്‍ക്കെതിരേ ക​ര്‍​ശ​ന ന​ട​പ​ടിക്ക് ശി​പാ​ര്‍​ശ

തി​രു​വ​ന​ന്ത​പു​രം: പരീക്ഷാ മൂല്യനിര്‍ണയത്തില്‍ നിന്നു വിട്ടു നില്‍ക്കുന്ന അധ്യാപകര്‍ക്കെതിരേ ക​ര്‍​ശ​ന നടപടിക്കു ശി​പാ​ര്‍​ശ. ഇ​വ​ര്‍​ക്കെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി​ക്ക് സ​ര്‍​ക്കാ​രി​ലേ​യ്ക്ക് ശി​പാ​ര്‍​ശ ചെ​യ്യാ​നും മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ല്‍ അ​ധ്യാ​പ​ക​രെ പ​ങ്കെ​ടു​പ്പി​ക്കാ​ത്ത സ്വാ​ശ്ര​യ കോ​ള​ജ് മാ​നേ​ജ്മെ​ന്‍റു​ക​ള്‍​ക്കു മേ​ല്‍ പി​ഴ​ചു​മ​ത്താ​നും സി​ന്‍​ഡി​ക്കേ​റ്റ് തീ​രു​മാ​നി​ച്ചു. ഇ​തു​വ​രെ ക്യാ​ന്പി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത​വ​ര്‍ ഉ​ട​ന്‍ ക്യാ​ന്പി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്നും സ​ര്‍​വ​ക​ലാ​ശാ​ല നി​ര്‍​ദേ​ശം ന​ല്‍​കി. 25നു ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഇതുവരെ മൂല്യനിര്‍ണയ ക്യാംപില്‍ പങ്കെടുക്കാത്തവര്‍ നാളെത്തന്നെ റിപ്പോര്‍ട്ട് ചെയ്യാനും സര്‍വകലാശാല നിര്‍ദേശം നല്‍കി. മുന്നൂറോളം അധ്യാപകരാണ് മൂല്യനിര്‍ണയ ക്യാംപില്‍ നിന്നു വിട്ടുനില്‍ക്കുന്നത്.

Related News