Loading ...

Home National

കൊല്‍ക്കത്തയില്‍ അമിത് ഷായുടെ റാലിക്ക് നേരെ സംഘര്‍ഷം

കൊല്‍ക്കത്ത: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റാലിക്ക് നേരെ സംഘര്‍ഷം. സംഘര്‍ഷത്തില്‍ അക്രമികള്‍ വാഹനം കത്തിക്കുകയും കല്ലെറിയുകയും ചെയ്തു. വൈകിട്ട് 4:30 ഓടെയാണ് സംഭവം. റാലി വിദ്യാസാഗര്‍ കോളജിനടുത്ത് എത്തിയപ്പോള്‍ അമിത് ഷാ സഞ്ചരിച്ചിരുന്ന ട്രക്കിനു നേരെ ചിലര്‍ വടികള്‍ വലിച്ചെറിഞ്ഞു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ പ്രത്യാക്രമണം നടത്തിയതോടെ രംഗം വഷളായി. വിദ്യാസാഗര്‍ കോളേജില്‍ സ്ഥാപിച്ചിരുന്ന ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ അക്രമികള്‍ അടിച്ചുതകര്‍ത്തു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ടു ചെയ്തു.

Related News