Loading ...

Home Gulf

സൗദിയില്‍ എണ്ണ പമ്ബിങ് സ്റ്റേഷനുകള്‍ക്കു നേരെ ആക്രമണം

റിയാദ്: സൗദി അറേബ്യയിലെ എണ്ണ പമ്ബിങ് സ്റ്റേഷനുകള്‍ക്കു നേരെ ഡ്രോണ്‍ ആക്രമണം. ചൊവ്വാഴ്ച രാവിലെ റിയാദ് പ്രവിശ്യയിലെ ദവാദ്മി, അഫീഫ് പ്രദേശങ്ങളിലുള്ള പമ്ബിങ് സ്‌റ്റേഷനുകള്‍ക്ക് നേരെയാണ് ഡ്രോണ്‍ ആക്രമണമുണ്ടായതെന്നും തീവ്രവാദി ആക്രമണമാണ് നടന്നതെന്നും ഊര്‍ജ വകുപ്പ് മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്നു യമ്ബൂ തുറമുഖത്തേക്കു എണ്ണ വിതരണം ചെയ്യുന്ന പൈപ്പ് ലൈനിലെ 8,9 നമ്ബര്‍ പമ്ബിങ് സ്റ്റേഷനുകളിലാണ് ആക്രമണമുണ്ടായത്. ഈ രണ്ടു സ്റ്റേഷനുകളിലെയും പമ്ബിങ് നിര്‍ത്തിവച്ചുവെന്നും ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. ഈ ആക്രമണം സൗദിയെ മാത്രം ലക്ഷ്യം വച്ചുള്ളതല്ല. ഗള്‍ഫ് മേഖലയെയും എണ്ണ വിതരണ സുരക്ഷയെയും അട്ടിമറിക്കുക എന്നതു തന്നെയാണ് ആക്രമണത്തിന്റെ ഉദ്ദേശമെന്നും ഖാലിദ് അല്‍ ഫാലിഹ് കൂട്ടിച്ചേര്‍ത്തു.

Related News