Loading ...

Home sports

താരങ്ങള്‍ വൈകിയെത്തിയാല്‍ അപൂര്‍വ്വ ശിക്ഷ ; ധോണിയുടെ ശിക്ഷാനടപടി വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ പരിശീലക‌ന്‍

സമയനിഷ്ഠയുടെ കാര്യത്തില്‍ കര്‍ക്കശക്കാരനാണ് മഹേന്ദ്ര സിംഗ് ധോണി. സ്വന്തം കാര്യത്തില്‍ മാത്രമല്ല, സഹതാരങ്ങളുടെ കാര്യത്തിലും അതങ്ങനെ തന്നെ. ധോണി മുന്‍പ് ഇന്ത്യന്‍ നായകനായിരുന്ന സമയം താരങ്ങള്‍ പരിശീലനത്തിന് എത്താന്‍ വൈകിയാല്‍ നല്‍കിയിരുന്ന ശിക്ഷ എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ മെന്റല്‍കണ്ടീഷനിംഗ് പരിശീലകനായ പാഡി അപ്ടണ്‍. അടുത്തിടെ പ്രസിദ്ധീകരിച്ച തന്റെ പുതിയ ബുക്കിലാണ് അപ്ടണ്‍ ഇക്കാര്യം വിശദീകരിച്ചിട്ടുള്ളത്. അപ്ടണ്‍ ഇന്ത്യന്‍ ടീമിന്റെ മെന്റല്‍കണ്ടീഷനിംഗ് പരിശീലകനായി ചുമതലയേറ്റ സമയം അനില്‍ കുംബ്ലെ യായിരുന്നു ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍. ഏകദിന ടീമിന്റെ നായകന്‍ എം എസ് ധോണിയും. താരങ്ങള്‍ പരിശീലനത്തിന് എത്താന്‍ ചില സമയങ്ങളില്‍ വൈകുന്നത് മനസിലാക്കിയ ഇന്ത്യന്‍ ടീം മാനേജ്മെന്റ്, ഇത് തടയാനുള്ള‌വഴി ആലോചിച്ചു. അവസാനം ഇരു ടീമുകളുടേയും ക്യാപ്റ്റന്മാര്‍ ക്ക് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അനുവാദം നല്‍കി. "ടെസ്റ്റ് ടീം നായകനായിരുന്ന അനില്‍ കുംബ്ലെ, പരിശീലനത്തിനെത്താന്‍ വൈകുന്ന താരങ്ങള്‍ക്ക് 10000 രൂപ വീതം പിഴ ഈടാക്കണമെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ഏകദിന ടീമിലുള്ള താരങ്ങള്‍ക്ക് വേറൊരു രീതിയിലുള്ള ശിക്ഷയാണ് ധോണി തീരുമാനിച്ചത്. ടീമിലെ ഏതെങ്കിലും ഒരു താരം പരിശീലനത്തിന് വൈകിയെത്തിയാല്‍ ടീമിലെ എല്ലാവരും 10000 രൂപ പിഴ നല്‍കണമെന്നതായിരുന്നു ഇത്. അതിന് ശേഷം ഏകദിന ടീമിലെ ഒരാള്‍പോലും പരിശീലനത്തിനെത്താന്‍ വൈകിയിട്ടില്ല." അപ്ടണ്‍ പറഞ്ഞു.

Related News