Loading ...

Home Business

സ്വകാര്യവിവരങ്ങള്‍ ചോരുന്നു; 250 ആപ്പുകള്‍ ആപ്പിള്‍ നീക്കംചെയ്തു

വാഷിംഗ്ടണ്‍: ഫോണ്‍ ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോരുന്നുവെന്ന വിലയിരുത്തലിനെത്തുടര്‍ന്ന് ആപ്പിള്‍ കമ്പനി ആപ് സ്റോറിലെ 250-ഓളം മൊബൈല്‍ ആപ്ളിക്കേഷനുകള്‍ നീക്കംചെയ്തു. ഒരു ചൈനീസ് കമ്പനി നിര്‍മിച്ച രഹസ്യ സോഫ്റ്റ്വെയര്‍ കിറ്റിലൂടെയാണ് ആപ്ളിക്കേഷനുകള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതെന്നാണ് ആപ്പിള്‍ കണ്്ടെത്തിയത്. ഈ ആപ്ളിക്കേഷനുകള്‍ തേര്‍ഡ് പാര്‍ട്ടി അഡ്വര്‍ട്ടൈസിംഗ് സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് കിറ്റ് (എസ്ഡികെ) ഉപയോഗിച്ച് ഉപയോക്താക്കളുടെ ഇ-മെയില്‍ അഡ്രസുകള്‍, റൂട്ട് ഡാറ്റകള്‍, ഡിവൈസ് ഐഡന്റിഫയറുകള്‍ തുടങ്ങിയ രഹസ്യ വിവരങ്ങള്‍ ഈ ആപ്ളിക്കേഷനുകള്‍ പരസ്യ ആവശ്യങ്ങള്‍ക്കായി ചോര്‍ത്തുന്നുവെന്നു കണ്്ടെത്തിയതായി ആപ്പിള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ചൈനീസ് മൊബൈല്‍ പരസ്യദാതാക്കളായ യൂമിയാണ് ഇതിനു പിന്നിലെന്നും കമ്പനി പറയുന്നു. ഇത് ആപ്പിളിന്റെ സുരക്ഷാ, സ്വകാര്യ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും അതിനാലാണു യൂമിയുടെ എസ്ഡികെ ഉപയോഗിക്കുന്ന എല്ലാ ആപ്പുകളും നീക്കംചെയ്യുന്നതെന്നും കമ്പനി അറിയിച്ചു. ആപ് സ്റോറിലേക്കു പുതുതായി വരുന്ന, എസ്ഡികെ ഉപയോഗിക്കുന്ന ആപ്പുകളെ വിലക്കുമെന്നും ആപ്പിള്‍ അറിയിച്ചു. ആപ് സ്റോറിലുള്ള സുരക്ഷിതമായ എല്ലാ ആപ്ളിക്കേഷനുകളുടെയും അപ്ഡേറ്റ് ചെയ്ത വേര്‍ഷന്‍ ലഭിക്കാന്‍ ഡെവലപ്പര്‍മാര്‍ക്കൊപ്പം ശ്രമിക്കുന്നുണ്്ടെന്നും കമ്പനി പറഞ്ഞു.

Related News