Loading ...

Home Gulf

സൗദിയിലെ എണ്ണ പമ്ബിങ് സ്റ്റേഷനുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം; പിന്നാലെ ഓയില്‍ വിലയില്‍ വര്‍ദ്ധന

സൗദി അറേബ്യയുടെ പ്രധാന ഓയില്‍ പൈപ്‍ലൈനിലെ രണ്ട് പമ്ബിങ് സ്റ്റേഷനുകള്‍ക്കുനേരെ ഡ്രോണ്‍ ആക്രമണം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് എണ്ണ സമ്ബുഷ്ടമായ കിഴക്കന്‍ പ്രവിശ്യയില്‍നിന്നു ചെങ്കടലിലെ യാന്‍ബുവരെയുള്ള പൈപ്‍ലൈനിനു നേരെ ആക്രമണമുണ്ടായതെന്നു സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. ആക്രമണത്തിനു പിന്നാലെ പമ്ബിങ് നിര്‍ത്തിവച്ചു.
ഭീകരനീക്കമായാണ് ആക്രമണത്തെ മന്ത്രി വിശേഷിപ്പിച്ചതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അറേബ്യന്‍ ഗള്‍ഫിലുണ്ടായ അട്ടിമറി നീക്കമാണിത്. രാജ്യത്തെ മാത്രമല്ല, ആഗോള സമ്ബദ്‍വ്യവസ്ഥയില്‍ എണ്ണ വിതരണത്തിന്റെ സുരക്ഷയെയുമാണ് അക്രമികള്‍ ലക്ഷ്യമിട്ടത്. ഭീകരരെ നേരിടേണ്ടത് പ്രധാനമാണെന്നാണ് ഈ ആക്രമണം കാണിക്കുന്നത്. ഇറാന്‍ പിന്തുണയ്ക്കുന്ന യെമനിലെ ഹൂതി സേനയും ഇതില്‍പെടും- മന്ത്രി പറഞ്ഞതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സൗദിയിലെ ആക്രമണത്തെ തുടര്‍ന്ന് എണ്ണവില ഉയര്‍ന്നു. യു എസില്‍ എണ്ണവില 1.4% വര്‍ദ്ധിച്ചതായി സൗദി അരാംകോ സി എന്‍ എന്നിനോട് പറഞ്ഞു. സൗദി ഉള്‍പ്പെടെയുള്ള മേഖലകളില്‍ പുതുതായി രൂപം കൊണ്ട ആശങ്കയുടെ പശ്ചാത്തലത്തിലാണ് ഇത്. അതിനിടെ എണ്ണ ഉത്പാദനത്തിലെ വമ്ബന്‍മാരായ ആരാംകോ പൈപ്‍ലൈന്‍ വഴിയുള്ള പമ്ബിങ് നിര്‍ത്തിവച്ചു. തകരാറുകള്‍ പരിശോധിച്ചു പരിഹരിച്ചു വരികയാണെന്നു കമ്ബനി പ്രസ്താവനയില്‍ അറിയിച്ചു. 1,200 കിലോമീറ്ററാണ് പൈപ് ലൈനിന്റെ നീളം. ഒരു ദിവസം അഞ്ച് മില്യന്‍ ബാരല്‍ വരെയാണ് പൈപ്‍ലൈനിന്റെ പരമാവധി ശേഷി.

Related News