Loading ...

Home Europe

ഇറാനുമായി യുദ്ധത്തിനില്ല; മൈക് പൊംപേയോ

മോസ്കോ: ഇറാനുമായി ഇനി ഒരു യുദ്ധത്തിന് തയ്യാറല്ലെന്ന് അമേരിക്കന്‍ വിദേശ സെക്രട്ടറി മൈക് പൊംപേയോ അറിയിച്ചു. ഇറാന്‍ ഒരു സാധാരണ രാജ്യത്തെ പോലെ അമേരിക്കയോട് പെരുമാറണമെന്നും അമേരിക്കന്‍ താത്പര്യങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ തിരിച്ചടി നല്‍കുമെന്നും പൊംപേയോ അറിയിച്ചു. രണ്ട് രാജ്യങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ കൂടുന്നതിന്റെ ഭാഗമായി റഷ്യയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് വിദേശകാര്യ സെക്രട്ടറിയുടെ പ്രതികരണം. അമേരിക്കയുമായി യുദ്ധത്തിനില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇറാന്‍ തീരത്തേക്ക് അമേരിക്ക സൈനിക വ്യൂഹത്തെ അയച്ചത്.

Related News