Loading ...

Home International

പാ​പ്പു​വ ന്യൂ​ഗി​നിയില്‍ ഭൂചലനം; 7.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

ഹോങ്കോങ്: പാപ്പുവ ന്യൂഗിനിയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. കൊകൊപോയില്‍ നിന്ന് 28 മൈല്‍ അകലെ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ വൈകാതെ മുന്നറിയിപ്പ് പിന്‍വലിച്ചു. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂകമ്ബങ്ങള്‍ക്ക് ഏറെ സാധ്യതയുള്ള ''റിംഗ് ഓഫ് ഫയര്‍' മേഖലയിലാണ് പാപ്പുവ ന്യൂഗിനി സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഉണ്ടായ ഭൂകമ്ബത്തില്‍ ഇവിടെ 125 പേര്‍ മരിച്ചിരുന്നു. ഭൂകമ്ബത്തെ തുടര്‍ന്ന് ജനങ്ങള്‍ അതീവ ജാഗ്രതയിലാണ്.

Related News