Loading ...

Home USA

ജി​മ്മി കാ​ര്‍​ട്ട​റി​ന് വീ​ഴ്ച​യി​ല്‍ ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ നടത്തി

വാഷിംഗ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറിന് വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റു. ഇടുപ്പെല്ലിനാണ് പരിക്ക്. പരിക്ക് ഗുരുതരമായതിനാല്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. ടര്‍ക്കിക്കോഴി വേട്ടയ്ക്കായി വീട്ടില്‍ നിന്നും പുറപ്പെടാനൊരുങ്ങുമ്ബോഴായിരുന്നു വീഴ്ച. വീഴ്ചയെ തുടര്‍ന്ന് ഇടുപ്പെല്ലിന് വേദന രൂക്ഷമായതോടെ വിദഗ്ധ ചികിത്സ തേടുകയായിരുന്നു. ജോര്‍ജിയയിലെ ഫേബെ സംറ്റര്‍ മെഡിക്കല്‍ സെന്‍ററിലായിരുന്നു ശസ്ത്രക്രിയ. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാര്‍ട്ടറിന് എത്രയും വേഗം സുഖം പ്രാപിക്കാനാകട്ടെയെന്ന് ട്വീറ്റ് ചെയ്തു. 1977-1981 കാലത്തെ യുഎസ് പ്രസിഡന്റായിരുന്നു ജിമ്മി കാര്‍ട്ടര്‍.

Related News