Loading ...

Home special dish

ഒരു തനത് നാടന്‍ രുചി ആയാലോ? ടേസ്റ്റി ചിക്കന്‍ റോസ്റ്റ്

ചിക്കന്‍ എങ്ങനെയൊക്കെ വെച്ച്‌ കഴിച്ചാലും നാടന്‍ രുചി വേറെ തന്നെയാണ്. അതുതന്നെയാണ് എന്നും ബെസ്റ്റും. നാടന്‍ ചിക്കന്‍ റോസ്റ്റ് ഉണ്ടാക്കിയാലോ? ചേരുവകള്‍ കൃത്യമായിരിക്കണം.

ചേരുവകള്‍ ചിക്കന്‍ 1 കിലോഗ്രാം
സവാള 4
മുളകുപൊടി 2 ടേബിള്‍സ്പൂണ്‍
പച്ചമുളക് 3
മല്ലിപ്പൊടി 1/2 ടീസ്പൂണ്‍
ഗരംമസാല 1 ടീസ്പൂണ്‍
കുരുമുളകു പൊടി 1 ടീസ്പൂണ്‍
കടുക് 1/2 ടീസ്പൂണ്‍
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് 2 1/2 ടീസ്പൂണ്‍
തക്കാളി 1
തേങ്ങാപ്പീര 1 കൈപിടി
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
നാരങ്ങാനീര് പകുതി

തയ്യാറാക്കുന്നവിധം ചിക്കന്‍ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കാം. അതിലേക്ക് ഒരു ടീസ്പൂണ്‍ മുളകുപൊടി, അര ടീസ്പൂണ്‍ ഗരംമസാല, അര ടീസ്പൂണ്‍ കുരുമുളകുപൊടി, കാല്‍ ടീസ്പൂണ്‍ നാരങ്ങാനീര്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച്‌ അരമണിക്കൂര്‍ മാറ്റിവയ്ക്കാം. അതിനുശേഷം ചിക്കന്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച്‌ പകുതി വേവിക്കാം.

ചിക്കന്‍ ഫ്രൈ ചെയ്ത അതേ പാനില്‍ അര ടീസ്പൂണ്‍ കടുക് പൊട്ടിക്കാം. അതിനുശേഷം അര ടീസ്പൂണ്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കാം. അതിലേക്ക് സവാള ചേര്‍ത്ത് വഴറ്റാം. ബ്രൗണ്‍ നിറമായാല്‍ അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി, ഒരു ടീസ്പൂണ്‍ മുളകുപൊടി, അര ടീസ്പൂണ്‍ ഗരംമസാല, അര ടീസ്പൂണ്‍ കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് വഴറ്റാം. അതിലേക്ക് ഒരു തക്കാളി ചേര്‍ക്കാം. തക്കാളി വേവുന്നതുവരെ അടച്ച്‌ വയ്ക്കാം. തുറന്നതിനുശേഷം അതിലേക്ക് ചിക്കന്‍ ചേര്‍ത്ത് ഇളക്കാം. തേങ്ങാപ്പീരയും കറിവേപ്പിലയും അവസാനം ചേര്‍ക്കാം. നാടന്‍ ചിക്കന്‍ റോസ്റ്റ് തയ്യാര്‍.

Related News