Loading ...

Home Education

എംജി ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

എംജി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ‌്ത സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സര്‍വകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെരിറ്റ് സീറ്റുകളിലേക്കും, പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ (എസ്സി/എസ്ടി) /സാമൂഹ്യമായും സാമ്ബത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ (എസ്‌ഇബിസി)/ മുന്നോക്ക സമുദായത്തിലെ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ (ഇബിഎഫ്സി) എന്നിവര്‍ക്കായി സംവരണം ചെ‌യ‌്ത സീറ്റുകളിലെ അലോട്ട‌്മെന്റ് നടത്തും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ cap.mgu.ac.in എന്ന വെബ്‌സൈറ്റില്‍ PGCAP എന്ന ലിങ്കില്‍ പ്രവേശിച്ച്‌ നടത്താം. 'അക്കൗണ്ട് ക്രിയേഷന്‍' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷകന്റെ പേര്, ഇ മെയില്‍ വിലാസം, ജനന തീയതി, സംവരണ വിഭാഗം എന്നീ വ്യക്തിഗത വിവരങ്ങള്‍ നല്‍കി പാസ് വേഡ് സൃഷ്ടിച്ച ശേഷം ഓണ്‍ലൈനായി നിശ്ചിത ആപ്ലിക്കേഷന്‍ ഫീ ഒടുക്കണം. അപേക്ഷാ ഫീസ് പൊതുവിഭാഗത്തിനു 1250 രൂപയും എസ് സി/എസ് ടി വിഭാഗത്തിനു 625- രൂപയുമാണ്. അപേക്ഷാ ഫീസ് ഒടുക്കിയാലേ അപേക്ഷകന്റെ അക്കൗണ്ട് പ്രവര്‍ത്തനക്ഷമമാവൂ. അപേക്ഷകന്റെ ആപ്ലിക്കേഷന്‍ നമ്ബരായിരിക്കും ലോഗിന്‍ ഐ ഡി. ഓണ്‍ലൈനായി ഫീസ് ഒടുക്കിയ ശേഷം അപേക്ഷകന്റെ വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ നല്‍കണം. വിശദമായ പരിശോധനകള്‍ക്ക് ശേഷം ആപ്ലിക്കേഷന്‍ സബ്മിറ്റും ചെയ്യണം.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 25 നു പകല്‍ രണ്ടുവരെ നടത്താം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ട. ആദ്യ അലോട്‌മെന്റ് ജൂണ്‍ 6 നു നടത്തും.
മാനേജുമെന്റ്, കമ്യൂണിറ്റി, സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍ ക്വോട്ട, വികലാംഗ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകള്‍ എന്നിവയിലേക്ക് അപേക്ഷിക്കുന്നവര്‍ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കണം. അപേക്ഷയുടെ പകര്‍പ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ തന്നെ നേരിട്ട് സമര്‍പ്പിക്കണം. ലക്ഷദ്വീപില്‍ നിന്നുള്ള അപേക്ഷകര്‍ക്കായി ഓരോ കോളേജിലും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകര്‍ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിച്ചശേഷംa അപേക്ഷയുടെ പകര്‍പ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ തന്നെ നേരിട്ട് സമര്‍പ്പിക്കണം. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്ത ആര്‍ക്കും മാനേജുമെന്റ്, കമ്യൂണിറ്റി, സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍, വികലാംഗ ക്വോട്ടാകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല. വികലാംഗ/സ്‌പോട്‌സ്/കള്‍ച്ചറല്‍ ക്വോട്ടാ വിഭാഗങ്ങളില്‍ സംവരണം ചെയ‌്ത സീറ്റുകളിലേക്ക് അപേtക്ഷ സമര്‍പ്പിക്കുന്നവര്‍ 22നകം ഓണ്‍ലൈനായി അപേക്ഷിക്കണം. പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് 23നു പ്രസിദ്ധീകരിക്കും. രേഖകളുടെ പരിശോധന അതത‌് കോളേജുകളില്‍ 23 മുതല്‍ 24 വരെ നടത്തും.
കൂടുതല്‍ വിവരങ്ങള്‍ cap.mgu.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഇമെയില്‍ വിലാസം: pgcap@mgu.ac.in

Related News