Loading ...

Home Education

കേരള സര്‍വകലാശാല അറിയിപ്പുകള്‍

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം: കമ്മ്യൂണിറ്റി, സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./ എയ്ഡഡ്/ സ്വാശ്രയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്‌.ആര്‍.ഡി കേന്ദ്രങ്ങളിലും ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുളള 2019-20 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അവസാന തീയതി ജൂണ്‍ 3. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കമ്മ്യൂണിറ്റി, സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനങ്ങള്‍ ഓണ്‍ലൈനായി നടത്തുന്നതിനാല്‍ കോളേജുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയിലെ സ്‌പോര്‍ട്‌സ് കോളത്തിന് നേരെ 'യെസ് ' എന്ന് രേഖപ്പെടുത്തണം. സ്‌പോര്‍ട്‌സ് ഇനം, ഏതു തലത്തിലെ നേട്ടമാണ് എന്നിവ സെലക്‌ട് ചെയ്തിരിക്കണം. സ്‌പോര്‍ട്‌സ് നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യാനും കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിന് അപേക്ഷിക്കാനും ഉള്ള വിശാദാംശങ്ങള്‍ പിന്നീട് നല്‍കുന്നതാണ്. ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓണ്‍ലൈന്‍ വഴി മാത്രം അടയ്‌ക്കേണ്ടതാണ്. ഡി.ഡി, ചെക്ക് എന്നിവ സ്വീകരിക്കുന്നതല്ല. ടൈംടേബിള്‍ മേയ്, ജൂണ്‍ മാസങ്ങളില്‍ നടക്കുന്ന ഒന്നും രണ്ടും വര്‍ഷ ബി.ബി.എ (ആന്വല്‍ സ്‌കീം-പ്രൈവറ്റ് രജിസ്‌ട്രേഷന്‍) ഡിഗ്രി പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ ഗവ.ആര്‍ട്‌സ് കോളേജില്‍ നിന്നും കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ ടി.കെ.എം കോളേജില്‍ നിന്നും ആലപ്പുഴ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ ചേര്‍ത്തല സെന്‍റ് മൈക്കിള്‍സ് കോളേജില്‍ നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി അതാത് കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതേണ്ടതാണ്. 31 മുതല്‍ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ഫോര്‍ കമ്മ്യൂണിക്കേഷന്‍ (പിജിഡിഇസി) പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഒഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (രണ്ട് വര്‍ഷം - ബി.പി.എഡ്) പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പ്രാക്ടിക്കല്‍ ഒന്നാം സെമസ്റ്റര്‍ ബാച്ചിലര്‍ ഒഫ് ഹോട്ടല്‍ മാനേജ്‌മെന്‍റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്‌.എം.സി.ടി) യുടെ പ്രാക്ടിക്കല്‍ 20 മുതല്‍ 24 വരെ നടത്തും. പരീക്ഷ മാറ്റി മേയ് 20-ന് നടത്താനിരുന്ന കമ്ബൈന്‍ഡ് ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ടെക് (2013 സ്‌കീം) ഡിഗ്രി പരീക്ഷയുടെ 'എന്‍ജിനിയറിംഗ് കെമിസ്ട്രി' എന്ന പേപ്പര്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇന്‍റേണല്‍ മാര്‍ക്ക് എം.എ ഇക്കണോമിക്‌സ് (2017-19 ബാച്ച്‌) ഒന്നും രണ്ടും സെമസ്റ്റര്‍ ഇന്‍റേണല്‍ മാര്‍ക്കുകള്‍ പ്രസിദ്ധീകരിച്ചു. പരാതികള്‍ 15 ദിവസത്തിനകം കോ-ഓര്‍ഡിനേറ്റര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. മാര്‍ക്ക്‌ലിസ്റ്റുകള്‍ കൈപ്പറ്റാം വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തിയ എം.എ അറബിക് ഫൈനല്‍ സപ്ലിമെന്‍ററി പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റ് ഹാജരാക്കി ഇ.ജി പത്ത് സെക്ഷനില്‍ നിന്ന് കൈപ്പറ്റേണ്ടതാണ്. പരീക്ഷാഫീസ് ജൂണില്‍ ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ ബി.ആര്‍ക്ക് (2013 സ്‌കീം) റെഗുലര്‍/ സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് പരീക്ഷകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴ കൂടാതെ മേയ് 21 വരെയും 50 രൂപ പിഴയോടെ 23 വരെയും 125 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. രണ്ടാം സെമസ്റ്റര്‍ ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം സി.ബി.സി.എസ് ബി.എ/ ബി.എസ്.സി/ ബികോം ഡിഗ്രി ഇംപ്രൂവ്‌മെന്‍റ് 2017 അഡ്മിഷന്‍, സപ്ലിമെന്‍ററി 2013, 2014, 2015, 2016 അഡ്മിഷന്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ മേയ് 16 വരെയും 5 രൂപ പിഴയോടെ 17 വരെയും 125 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.

Related News