Loading ...

Home cinema

ഭരത് ഗോപി പറഞ്ഞു: നിനക്കു സിനിമ വേണ്ട

കുട്ടിക്കാലം മുതല്‍ അഭിനയം അജിത്തിനൊപ്പമുണ്ട്. തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജിലെ പഠനശേഷം കലയുടെ ട്രാക്കില്‍ നിന്നും
ജീവിതം വഴുതിമാറിയെങ്കിലും വീണ്ടും അഭിനയലോകതെക്കെത്തി . നവാഗതനായ കെ.സി.ബിനു സംവിധാനം ചെയ്യു ഹൃദ്യം എ ചിത്രത്തില്‍ പ്രധാന കഥാപാത്രമായ സാംകുമാറിനെ അവതരിപ്പിക്കുത് അജിത്താണ്. ഗംഭീര മേക്കോവറിലാണ് അജിത്ത് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുത്. ആദ്യ ചിത്രത്തിന്റെ വിശേഷങ്ങളുമായി അജിത്ത്...
സൗഹൃദത്തിന്റെ സിനിമ ഹൃദ്യത്തിന്റെ സംവിധായകന്‍ കെ.സി.ബിനു എന്റെ അടുത്ത സുഹൃത്താണ്. സെക്രട്ടേറിയറ്റില്‍ അണ്ടര്‍ സെക്രട്ടറിയാണ് അദ്ദേഹം. സിനിമയെപ്പറ്റി ഞങ്ങള്‍ ചര്‍ച്ച ചെയ്യും. ഒരിക്കല്‍ അദ്ദേഹം ഹൃദ്യത്തിന്റെ ത്രെഡ് എന്നോട് പറഞ്ഞു. ഈ കഥ സിനിമയാക്കിയാലോ എന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ അതിനെപ്പറ്റി ആലോചിക്കാം എന്നു ഞാന്‍ പറഞ്ഞു. പ്രധാന കഥാപാത്രം സാംകുമാറായി അഭിനയിക്കാമോയെ് ബിനു ചോദിച്ചു. ഒരു തീവ്രവാദ ഗ്രൂപ്പിന്റെ ഭാഗമാണ് സാംകുമാര്‍. അങ്ങനെയൊരു ലുക്കൊും എനിക്കില്ല. അത് അദ്ദേഹത്തോട് ഞാന്‍ പറയുകയും ചെയ്തു. പക്ഷേ, ഞാന്‍ മേക്കോവര്‍ ചെയ്‌തെടുത്തോളാം എന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയാണ് ഹൃദ്യത്തിന്റെ തുടക്കം. തിരക്കഥ പൂര്‍ത്തിയായി ആറു മാസം കഴിഞ്ഞാണ് ഷൂട്ടിംഗ് തുടങ്ങിയത്. ഇതിനിടയില്‍ പതിവായി ഞങ്ങള്‍ കണ്ടുമുട്ടി . കഥാപാത്രത്തിനെപ്പറ്റി സംസാരിച്ചു. അങ്ങനെ എന്റെ മനസ്സില്‍ കഥാപാത്രം കയറിക്കൂടി. എന്റെ രൂപമാകെ മാറി. അടുത്ത ബന്ധുക്കള്‍ക്കുപോലും പെട്ടെന്നു തിരിച്ചറിയാന്‍ കഴിയാത്ത മാറ്റം. എന്റെ ഭാര്യയുടെ സഹോദരന്‍ പോലും എന്നെ തിരിച്ചറിഞ്ഞില്ല. അത്രയ്ക്ക് മാറ്റം ഉണ്ടാക്കിയെടുക്കാനായി. കഥാപാത്രത്തിന്റെ മേക്കോവറിന്റെ ക്രെഡിറ്റ് പൂര്‍ണ്ണമായും സംവിധായകന് അവകാശപ്പെട്ടതാണ്. തുടക്കം എന്റെ മുഖം പകര്‍ത്തി ചിത്രത്തിന്റെ ഷൂട്ടിങ് ഹൃദ്യമായ അനുഭവമാണ്. മുമ്ബ് മറ്റൊരു ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ , പ്രധാന വേഷത്തില്‍ ആദ്യമായാണ്. ചിത്രത്തിന്റെ ലൊക്കേഷന്‍ കാണാന്‍ പോകുത് ഉള്‍പ്പെടെ എല്ലാക്കാര്യങ്ങളിലും ഞാന്‍ ബിനുവിനൊപ്പം കൂടി. എന്റെ മുഖം പകര്‍ത്തിയാണ് ചിത്രീകരണം തുടങ്ങിയത്. സംവിധായകന്റെ ആഗ്രഹമായിരുന്നു അത്. തിരുവനന്തപുരം പാലോടിന് സമീപം മങ്കയം വെള്ളച്ചാട്ടത്തിനടുത്തായിരുു പ്രധാന ലൊക്കേഷന്‍. വനത്തിനുള്ളില്‍ നിന്നും പുറത്തുവന്ന് അരുവിയില്‍ വെള്ളം കുടിക്കു രംഗമാണ് ആദ്യം ചിത്രീകരിച്ചത്. നിറയെ അട്ടയും ഇഴജന്തുക്കളും ഉള്ള സ്ഥലം. അരുവിക്കു സമീപം ഒരു മരം വീണുകിടപ്പുണ്ട്. അതില്‍ ചവിട്ടി താഴെക്കിറങ്ങി വരണം. അതിനായി മുകളിലേക്കു വലിഞ്ഞുകയറി. മരത്തില്‍ ചവിട്ടി താഴെക്കിറങ്ങാന്‍ ശ്രമിക്കുമ്ബോള്‍ മരം ഒടിഞ്ഞ് എന്റെ കാല് അതിനുള്ളിലായി. അങ്ങനെ ചെറിയ അപകടത്തോടെയായിരുന്നു തുടക്കം. മുറിവുണ്ടാക്കിയത് കൊച്ചുപ്രേമന്‍ ചേട്ടന്‍ കോട്ട യം നസീറും കൊച്ചുപ്രേമനുമൊക്കെയാണ് ഒപ്പം അഭിനയിച്ചത്. കൊച്ചുപ്രേമന്‍ ചേട്ടനെ മറക്കാന്‍ പറ്റില്ല. സാംകുമാറിന്റെ മുഖത്ത് മുറിവിന്റെ പാട് വേണം. അത് മേക്കപ്പ് ചെയ്തു തത് അദ്ദേഹമാണ്. അദ്ദേഹത്തിനൊപ്പമുള്ള അഭിനയം പുതിയൊരു അനുഭവമായിരുു. അദ്ദേഹത്തെപ്പോലെ സീനിയറായ നടനൊപ്പം അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമാണ്. അഭിനയത്തെപ്പറ്റി അദ്ദേഹത്തില്‍ നിും ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാനും കഴിഞ്ഞു. പൂര്‍ണ അഭിമുഖം വായിക്കുന്നതിന് വെള്ളിനക്ഷത്രം മാഗസിന്‍ വായിക്കുക

Related News